കളിപാട്ടങ്ങളുമായി ചേച്ചി കുട്ടികൾ എത്തി…
മാനന്തവാടി: കൈ നിറയെ കളിപ്പാട്ടവുമായി ഒരു കൂട്ടം കുട്ടികൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോൾ , മുതിർന്നവർക്ക് ഒന്നും മനസ്സിലായിരുന്നില്ല. ഇന്നലെവരെ കുടിവെള്ള വിതരണവും, ഭക്ഷണ വിതരണവും, ക്യാമ്പിലെത്തുന്ന സാധനസാമഗ്രികളുടെ ലിസ്റ്റ് എടുക്കലും, ഇനം തിരിച്ച് അതാത് സ്ഥാനങ്ങളിൽ വിതരണത്തിന്,തയ്യാറാക്കിവെച്ചുകൊണ്ടിരുന്ന ഒരുകൂട്ടം കുട്ടികൾ, ഇന്ന് കളിപ്പാട്ടവുമായി എത്തിയിരിക്കുന്നു.ഉരുൾപൊട്ടലിന്റെ പേടിപ്പെടുത്തുന്ന ദുരന്തക്കാഴ്ചകൾ ഏൽപ്പിച്ച മുറിവുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുഞ്ഞുമക്കൾക്ക് മാനസിക ഉല്ലാസവും, അവരുടെ ഒറ്റപ്പെടൽ മൂലം ഉണ്ടായ പിരിമുറുക്കങ്ങൾക്കും അയവരുത്താനായി , ആർ സി എൽ പി സ്കൂളിലെ…

