ട്രൂപ്പ് – കമ്പനി ലീഡേഴ്സ് മീറ്റ് 24ന്



ഇരിഞ്ഞാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷൻ്റെ  ട്രൂപ്പ് കമ്പനി ലീഡേഴ്സ് മീറ്റ്  2024 ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഇരിഞ്ഞാലക്കുട ജില്ല ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ (ഗവ. ബോയ്സ് സ്കൂൾ കോമ്പൗണ്ട്)  വെച്ച് നടക്കും .  UP, HS, HSS വിഭാഗങ്ങളിലെ വിവിധ യൂണിറ്റുകളിൽ നിന്നും 250 ഓളം വരുന്ന ട്രൂപ്പ് കമ്പനി ലീഡർമാരായ സ്കൗട്ട് ഗൈഡുകൾ പങ്കെടുക്കും.