crew

മുൻമന്ത്രി ചെർക്കളം അബ്ദുള്ളയുടെ സ്മരണാർത്ഥം അജ്‌വാ ഫൗണ്ടേഷൻ കോവിഡ് കാലത്ത് ഏറ്റവും സ്തുത്യർഹമായ സേവനം കാഴ്ച്ച വച്ച സംഘടനക്ക് സല്യൂട്ട് അവാർഡ് 2020 പ്രഖ്യാപിച്ചപ്പോൾ അത് തേടിയെത്തിയത് 289ത് ചന്ദ്രഗിരി റോവർ സ്കൗട്ട് എന്ന യൂണിഫോം വിഭാഗത്തിനാണ്.ലോകം ഭയന്ന് പുറത്തിറങ്ങാൻ മടിച്ച സമയത്താണ് സ്കൗട്ട്സ് പ്രസ്ഥാനത്തിന്റെ ഈ മുതിർന്ന വിഭാഗം സധൈര്യം രംഗത്തിറങ്ങിയത്.ജില്ലയിലെ മുഴുവൻ ഐസൊലേഷൻ വാർഡിൽ 4 നേരവും ഭക്ഷണം എത്തിക്കുക എന്ന ചുമതലയാണ് ഇവർ ഏറ്റെടുത്തത്.ഈ സമയത്ത് വിവിധ ആശുപത്രികളിൽ കഴിയുന്ന ജനങ്ങൾ ഭക്ഷണം കിട്ടാതെ കഴിയുമ്പോൾ സൗജന്യമായി ഭക്ഷണം എത്തിച്ചപ്പോൾ അത് വലിയ ആശ്വാസം ആയിരുന്നു.വഴിയിൽ കുടുങ്ങിയ ഒരുപാട് പേർക്കും വഴിയോരത്തെ മിണ്ടാപ്രാണികൾക്കും അന്യ സംസ്ഥാനത്ത് പോകുന്ന തൊഴിലാളികൾക്കും ഭക്ഷണം എത്തിച്ച് ഇവർ ശ്രദ്ധേയനായി.രാവിലെ 4 മണിമുതൽ രാത്രി 10 വരെ സേവനം തുടർന്നു.ഇതിനിടയിൽ വിവിധ സംഘടനകൾ ഏൽപ്പിച്ച ഭക്ഷ്യധാന്യ കിറ്റുകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അർഹരായവരെ കണ്ടെത്തി ഏല്പിച്ചതും സമൂഹം ശ്രദ്ധിച്ചു.കൂടാതെ നിരവധി രോഗികളെ ഹോസ്റ്റലിൽ എത്തിച്ചും മരുന്നുകൾ എത്തിച്ചും സഹായം ചെയ്തു.പൊലീസ്മായും കൈകോർത്ത് 4ഓളം ഐസൊലേഷൻ വാർഡിൽ വേറെയും സേവനം ചെയ്തു.TV ഇല്ലാതെ വിഷമിക്കുന്ന വിവിധ വീടുകളിൽ റോവേഴ്സിന്റെ നേതൃത്വത്തിൽ TV എത്തിച്ചും ഇപ്പോഴും സേവനം തുടരുന്ന ഇവരുടെ പ്രവർത്തനങ്ങളെ നിരീക്ഷിച്ച അജ്‌വാ ഫൗണ്ടേഷൻ കമ്മിറ്റി അവാർഡ് പ്രഖ്യാപിക്കുകയായിരുന്നു.പ്രശസ്ത സാംസ്കാരിക നായകന്മാർ അടങ്ങുന്ന ജൂറി കമ്മിറ്റിയാണ് സംഘടനക്കുള്ള അവാർഡ് ചന്ദ്രഗിരി റോവർ സ്കൗട്ട്ന് പ്രഖ്യാപിച്ചത്.വലിയ അംഗീകാരം ലഭിച്ചതിൽ സ്കൗട്ട്സ് ഗൈഡ്‌സ് സംസ്ഥാന ജില്ലാ നേതൃത്വം ആഹ്ലാദം പങ്ക് വച്ചു.കോവിഡ് കാലത്തെ സേവനത്തിന് മേൽപറമ്പ് പോലീസ് സ്റ്റേഷനും,ഇന്ദിര കൾചറൽ ഫോറവും ഇവരെ ആദരിച്ചിരുന്നു.22 വർഷം മുമ്പ് ചന്ദ്രഗിരി കേന്ദ്രീകരിച്ച് ആരംഭിച്ച ഈ ടീം നിരവധി സേവന പ്രവർത്തനങ്ങൾ വേറെയും ചെയ്തിട്ടുണ്ട്.കോവിഡ് കാലത്തുതന്നെ 2000 ത്തിൽ പരം മാസ്‌ക്കുകൾ വിതരണം ചെയ്തു.കഴിഞ്ഞ 20 വർഷമായി മുടങ്ങാതെ ചെയ്യുന്ന വനവൽക്കരണ യജ്ഞം കളനാട് PHC അടക്കം വിവിധ സ്ഥലങ്ങളിൽ ഈ വർഷവും ചെയ്തിട്ടുണ്ട്.
പ്രമുഖർ പങ്കെടുക്കുന്ന പ്രത്യേക ചടങ്ങിൽ സല്യൂട്ട് അവാർഡ് കൈമാറുമെന്ന് ബന്ധപ്പെട്ട അംഗങ്ങൾ അറിയിച്ചിട്ടുണ്ട്.

റോവർ വിഭാഗം ജില്ലാ ഹെഡ് ക്വർട്ടേർസ് കമ്മീഷണറും റോവർ സ്കൗട്ട് ലീഡറുമായ അജിത് സി കളനാട്,റോവർ സ്കൗട്ട് ലീഡർ ശ്രീനാഥ് മേലത്ത്,സീനിയർ റോവർ മേറ്റ് ഷഹബാസ് അബ്ദുള്ള ചെമ്മനാട്,അരുൺ ദാസ് വിദ്യാനഗർ ,കൂടാതെ റോവർ മേറ്റുകളായ രാജേഷ് മാങ്ങാട്,മുഹമ്മദ് അൻഷാദ് കീഴൂർ,ശ്രീലാൽ കീഴൂർ,ഹരികൃഷ്ണൻ മൈലാട്ടി,ശ്രീജൻ നടക്കാൽ,ദീപക് ലാൽ കീഴൂർ,സി എ യാസിർ ചെമ്പിരിക്ക തുടങ്ങിയവർ 40 ഓളം വരുന്ന റോവേഴ്സിന് സേവനത്തിന് കോവിഡ് കാലത്ത് നേതൃത്വം നൽകി.