വേൾഡ് സ്‌കൗട്ട് സ്‌കാർഫ് ദിനവുമായി ബന്ധപ്പെട്ടു കേരള SGF എല്ലാ വർഷത്തെയും പോലെ ഈ വർഷവും ജനപ്രിയ സ്കാർഫ് കോംപെറ്റീഷൻ സംഘടിപ്പിക്കുന്നു.

ജനപ്രിയ സ്കാർഫ് കോംപെറ്റീഷൻ 2023

ഏറ്റവും ജനപ്രിയമായ സ്കൗട്ട്-ഗൈഡ് സ്‌കാർഫ് നിങ്ങളുടെ യൂണിറ്റിന്റേതാണോ ?

സ്കൗട്ട് / ഗൈഡ് യൂണിറ്റുകളുടെ സ്കാർഫുകളിൽ (ലഭിക്കുന്ന എൻട്രികളിൽ) നിന്നും ഏറ്റവും ജനപ്രിയമായ ഒന്നിനെ സമൂഹമാധ്യമത്തിലൂടെ (Facebook) കണ്ടെത്തുന്ന ഒന്നാണ് ജനപ്രിയ സ്കാർഫ് മത്സരം

2 കാറ്റഗറികളിൽ ആയാണ് മത്സരം നടക്കുന്നത്.
കാറ്റഗറി 1 – കേരളത്തിലെ സ്കൗട്ട് / ഗൈഡ് / റോവർ / റേഞ്ചർ യൂണിറ്റുകൾ
കാറ്റഗറി 2 – ഭാരതത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് ഫെല്ലോഷിപ്പ് യൂണിറ്റുകൾ

എൻട്രികൾ സ്വീകരിക്കുന്ന അവസാന ദിവസം : 2023 ജൂലൈ 31, രാത്രി 7 മണി
മത്സരം നടക്കുന്ന കാലയളവ് : 2023 ഓഗസ്റ്റ് 01 മുതൽ 14 വരെ
ഫലപ്രഖ്യാപനം : 2023 ഓഗസ്റ്റ് 15

പങ്കെടുക്കുന്നതെങ്ങിനെ ?

നിങ്ങളുടെ യൂണിറ്റിന്റെ സ്കാർഫ് ഒരു നല്ല പ്രതലത്തിൽ വെച്ച് ഒരു ഫോട്ടോ എടുക്കുക. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു സർഗ്ഗാത്മകമായ രീതിയിൽ (റോൾ ചെയ്തോ, നിവർത്തി വെച്ചോ, രണ്ടും ചേർന്നോ) നിങ്ങളുടെ സ്കാർഫ്-നെ അവതരിപ്പിക്കാം.

നിങ്ങൾ എടുത്ത ഫോട്ടോ [email protected] എന്ന ഈ മെയിലിലേക്ക് 31/07/2023 വൈകീട്ട് 07:00 മണിക്ക് മുൻപായി അയക്കുക. ഈമെയിലിൽ യൂണിറ്റിന്റെ പൂർണമായ പേര്, സ്കൂളിന്റെ / കോളേജിന്റെ / സ്ഥാപനത്തിന്റെ പേര്, പൂർണ മേൽവിലാസം, ഫേസ്ബുക്ക് പേജ് വിലാസം (ഉണ്ടെങ്കിൽ), അയക്കുന്ന ആളുടെ പേര്, യൂണിറ്റിലെ സ്ഥാനം, മൊബൈൽ ഫോൺ നമ്പർ എന്നിവ നിർബന്ധമായും നൽകേണ്ടതാണ്.

ഫോട്ടോകൾ ആഗസ്റ്റ് 01 -ന് രാവിലെ 08:00 മണിക്ക് കേരള എസ് ജി എഫ്-ന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അപ് ലോഡ് ചെയ്യുകയും അതിന്റെ ലിങ്ക് നിങ്ങളുമായി പങ്കുവെക്കുന്നതുമായിരിക്കും. ഈ ലിങ്ക് നിങ്ങൾ നിങ്ങളുടെ പ്രൊഫൈലിൽ / യൂണിറ്റിന്റെ പേജിൽ ഷെയർ ചെയ്യുക. കൂടാതെ കേരള എസ് ജി എഫ്-ന്റെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുകയും അപ്ഡേറ്റുകൾക്കായി ഫോളോ ചെയ്യുകയും വേണം.

നിങ്ങളുടെ എൻട്രിക്ക് വേണ്ട പിന്തുണ (Likes) ലഭ്യമാക്കാനായി പ്രസ്തുത ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കളുമായി / മറ്റുള്ളവരുമായി പങ്കു വെക്കാം. ശ്രദ്ധിക്കുക, കേരള എസ് ജി എഫ്-ന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് ലഭിക്കുന്ന ‘ലൈക്കുകൾ മാത്രമേ വിധി നിർണയത്തിനായി പരിഗണിക്കുകയുള്ളൂ.

മത്സരം ആഗസ്റ്റ് 14-ന് രാത്രി 12 മണിക്ക് അവസാനിക്കും.

ആരാകും വിജയി ?

ഫേസ്ബുക്ക് പോസ്റ്റിൽ ലഭിക്കുന്ന ലൈക്കുകൾ അടിസ്ഥാനമാക്കിയുള്ള പോയിൻ്റുകൾക്കൊപ്പം (10 ലൈക്കിന് 1 പോയിൻറ്) കേരള SGF ജഡ്‌ജിങ്‌ പാനൽ നൽകുന്ന പോയിന്റുകൾ (100-ൽ) ചേർത്താണ് വിജയിയെ തീരുമാനിക്കുന്നത്.

മത്സരഫലം ഓഗസ്റ്റ് 15-ന്, ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതായിരിക്കും

ശ്രദ്ധിക്കുക;

1. ഒരു യൂണിറ്റിന് ഒന്നിലധികം സ്കാർഫ് ഉണ്ടെങ്കിൽ വ്യത്യസ്തങ്ങളായ എൻട്രികൾ അയക്കാവുന്നതാണ്. എന്നാൽ ഒരു എൻട്രിയിൽ ഒരു സ്കാർഫ് മാത്രമേ ഉണ്ടാകാവൂ അഥവാ ഒരു സ്കാർഫ്-ന്റെ ഒരു ഫോട്ടോ / എൻട്രി മാത്രമേ സ്വീകരിക്കുകയുള്ളൂ.
2.ഏതെങ്കിലും സോഫ്ട്‍വെയറുകളോ മൊബൈൽ / ഡിജിറ്റൽ അപ്പ്ലിക്കേഷനുകളോ (Apps) ഉപയോഗിച്ച് കൃത്രിമമായി ലൈക്കുകൾ വർധിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ആ എൻട്രി അയോഗ്യമാക്കപ്പെടും.
3. യൂണിറ്റുകളുടെ സ്കാർഫിൽ പ്രിൻറ് ചെയ്തതോ എംബ്രോയ്ഡറി ചെയ്തതോ ആയ ലോഗോ, യൂണിറ്റ് പേര് എന്നിവ അനുവദനീയമാണ്. എന്നാൽ ഫോട്ടോകളിൽ മറ്റൊരിടത്തും യൂണിറ്റിനെ പ്രതിനിധീകരിക്കുന്ന ചിത്രമോ, വാക്കുകളോ, മറ്റെന്തെങ്കിലുമോ പാടുള്ളതല്ല.
4. യഥാർത്ഥ ഫോട്ടോ മാത്രമേ അയക്കാവൂ. എഡിറ്റ് ചെയ്ത ഫോട്ടോകൾ സ്വീകരിക്കുന്നതല്ല.
5. കേരള SGF ജഡ്‌ജിങ്‌ പാനലിന്റെ തീരുമാനം അന്തിമമായിരിക്കും


കൂടുതൽ വിവരങ്ങൾക്ക്, വിളിക്കൂ; +91 96331 32809 അല്ലെങ്കിൽ വാട്‍സ് ആപ്പ് സന്ദേശമയക്കൂ +91 75588 64400

https://www.facebook.com/KeralaSGF

Yours in Scouting