ഓണാട്ടുകര റോവേഴ്സ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ഓണാട്ടുകര റോവേഴ്സ് റേഞ്ചേഴ്സ്സിൻ്റെ നേതൃത്വത്തിൽ മാവേലിക്കര ശ്രീകണ്ഠപുരം ഹോസ്‌പിറ്റലിന്റെയും മാവേലിക്കര ബയോവിഷൻ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 15 ശനിയാഴ്ച
ഭാരത് സ്കൗട്ട് & ഗൈഡ്സ് മാവേലിക്കര ജില്ലാ കാര്യാലയത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് വിജയകരമായി പര്യവസാനിച്ചു.

ക്യാമ്പിന്റെ ഓപചാരിക ഉദ്ഘാടനം Asoc ജിജി ചന്ദ്രൻ നിർവഹിച്ചു. യോഗത്തിൽ DC(R) രേണുക ബി ആദ്യക്ഷത വഹിച്ചു. RSL ഷൈജു ബാബു സ്വാഗതം പറഞ്ഞു. DOC(S) ശ്രീകുമാർ DOC(G) ഗീത എം എന്നിവർ ആശംസ അറിയിച്ചു. ശ്രീകണ്ഠപുരം ഹോസ്‌പിറ്റൽ ക്യാമ്പ് കോർഡിനേറ്റർ സജിൻ മുഖ്യ പ്രഭാഷണം നടത്തി. SRM Bless John കൃതജ്ഞത രേഖപ്പെടുത്തി.

ക്യാമ്പിൽ സൗജന്യ നേത്ര പരിശോധന, തിമിരരോഗ നിർണ്ണയവും പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ നിർണ്ണയവും നടത്തി. ക്യാമ്പിൽ 105 ഓളം പേർ പങ്കെടുത്തു.