അന്തരിച്ചു
ഒറ്റപ്പാലം:നടുവട്ടം ഗവണ്മെന്റ് ജനത ഹൈ സ്കൂളിലെ മുൻ ഗൈഡ് ക്യാപ്റ്റനും ഗവ LP സ്കൂൾ വള്ളൂർ പ്രധാന അധ്യാപികയുമായ ബീന ടീച്ചർ നിര്യാതയായി…ആദരാജ്ഞലികൾ ടീം കോമ്പസ്
An Online Scout Encyclopedia
ഒറ്റപ്പാലം:നടുവട്ടം ഗവണ്മെന്റ് ജനത ഹൈ സ്കൂളിലെ മുൻ ഗൈഡ് ക്യാപ്റ്റനും ഗവ LP സ്കൂൾ വള്ളൂർ പ്രധാന അധ്യാപികയുമായ ബീന ടീച്ചർ നിര്യാതയായി…ആദരാജ്ഞലികൾ ടീം കോമ്പസ്
സി കെ മനോജ് കുമാർ എഴുതിയ,അഷറഫ് മാഷ് അനുസ്മരണകുറിപ്പ് വടകര:നാദാപുരം കോടഞ്ചേരി എൽ പി സ്കൂളിലെ ക ബ്ബ് അദ്ധ്യാപകനായിരുന്ന പ്രിയപ്പെട്ട അഷ്റഫ് – കുട്ടികളുടെ ഹൃദയത്തിൽ കൈയൊപ്പ് പതിപ്പിച്ച അദ്ധ്യാപൻ. എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാൾ.നടുവത്തൂരിലെ കാനനഛായയിൽ സുരേഷ് മാഷ് നടത്തിക്കൊണ്ടിരുന്ന ഒരു ബേസിക് കോഴ്സിൻ്റെ ഇടവേളകളിൽ അവിടം സന്ദർശിച്ചപ്പോഴാണ് ആദ്യ കണ്ടുമുട്ടൽ…അതീവ ജാഗ്രതയോടെ, അനന്യമായ ഉത്സാഹത്തോടെ, തികഞ്ഞ ചൊടിയോടെ കോഴ്സിലെ ഓരോനിമിഷങ്ങളും ആസ്വദിച്ചുകൊണ്ട് സജീവ പങ്കാളിത്തത്തിൻ്റെ ലഹരിയിൽ കബ്ബിംഗിൻ്റെ കാൽപ്പനിക സൗന്ദര്യം ആത്മാവിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്ന…
തിരുവനന്തപുരം:ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ്…
ചേർത്തല:ഹയർ സെക്കൻ്ററി വിഭാഗം ജില്ലാ സെമിനാർ ചേർത്തല ജില്ല കാര്യാലയത്തിൽവിൽ വച്ച് ബഹു:DCC ആയ DEO പ്രതീഷ് AK ( KAS) ഉദ്ഘാടനം ചെയ്തു.SOC ( G) ശ്രീമതി.ഷീലാ ജോസഫ് സെമിനാർ നയിച്ചു. ജില്ലാ സെക്രട്ടറി R ഹേമലത, ജോ: സെക്രട്ടറി F ബലദേവ് ,DC ( G) ചന്ദ്രലേഖ, DTC ( G) ഭരതമ്മാൾ, DOC ( S) കുഞ്ഞുമോൻ, ADOC ( G) പുഷ്പ V തുടങ്ങിയവർ നേതൃത്വം നൽകി.
പരപ്പനങ്ങാടി: ഓണക്കോടിസ്നേഹക്കോടി തിരൂരങ്ങാടി ജില്ലാതല വിതരണോദ്ഘാടനംമുനിസിപ്പൽ ചെയർമാൻ ശ്രീ. ഷാഹുൽ ഹമീദ് നിർവഹിച്ചു . നയനങ്ങളിൽ വിടർന്ന. ഓണപ്പൂത്തിരികൾ തിരൂരങ്ങാടി DOC ഗൈഡ് കെ ഷക്കീല ടീച്ചറുടെ കുറിപ്പ് വൈറലാകുന്നു കുറിപ്പിൻ്റെ പൂർണ്ണാംശം ഇങ്ങനെ സ്കൗട്ട് & ഗൈഡ് ഓണക്കോടി സ്നേഹക്കോടി തിരുരങ്ങാടിജില്ലാതല ഉത്ഘാടന വേദിയിൽ പി. ടി. എ പ്രസിഡന്റ് അൻവർമാഷ് ന്റെ വാക്കുകൾ ചിന്തനീയമായിരുന്നു.” പ്രിയപ്പെട്ട കുട്ടികളെ. നിങ്ങൾ ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്മസിനും കത്തിച്ചു തീർക്കുന്ന പൂത്തിരിയേക്കാൾ മനോഹരമായ ചില പൂത്തിരികൾ നിങ്ങൾക്ക്…
മഞ്ചേരി :കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണന. അടുത്ത കാലത്തായി സീബ്ര ലൈനിൽ വാഹനാപകടങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇത്തരം അപകടങ്ങൾ നാം ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ കഴിയുന്നവയാണ്. സീബ്ര ലൈനിൽ കാൽനടയാത്രക്കാർ ഉണ്ടെങ്കിൽ ദയവായി വാഹനം നിർത്തി അവരെ റോഡ് മുറിച്ചുകടക്കാൻ അനുവദിക്കുക. സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടത് :✅ സീബ്രാ ക്രോസ്സ് സൂചിപ്പിക്കുന്ന റോഡ് സിഗ്നൽ കണ്ടാൽ വേഗം കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായി വാഹനം നിർത്താനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടതുശം ചേർത്ത് നിർത്തണം.✅ പെഡസ്ട്രിയൻ…
ന്യൂ ഡൽഹി: അന്താരാഷ്ട്ര സമാധാന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് BSG INDIA വിശദമായ സർക്കുലർ വാട്ട്സ് ആപ്പിൽ ലഭ്യമാക്കാൻ COMPASS JOIN ചെയ്ത് ഗ്രൂപ്പില് YES എന്ന് മെസ്സ് ചെയ്യുക https://chat.whatsapp.com/BaqqPQGXb1iDMyR7fhtxrw അല്ലെങ്കിൽ ദേശീയ കാര്യാലയത്തിൻ്റെ സർക്കുലർ നിങ്ങൾക്ക് താഴെ ഉള്ള ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം Click here https://we.tl/t-kOxZEzRUYD International peace day
ഇരിഞ്ഞാലക്കുട:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഇരിഞ്ഞാലക്കുട ജില്ല അസോസിയേഷന്റെ ഗൈഡ് ക്യാപ്റ്റൻമാർക്കും ഫ്ലോക്ക് ലീഡർമാർക്കുമുള്ള റിഫ്രഷർ കോഴ്സ് 2024 സെപ്റ്റംബർ 10, 11 തിയ്യതികളിൽ 10 am മുതൽ ഇരിഞ്ഞാലക്കുട ജില്ല ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ വച്ച് നടക്കും. എല്ലാ ഗൈഡ് ക്യാപ്റ്റൻമാരും ഫ്ലോക്ക് ലീഡർമാരും നിർബന്ധമായി കൃത്യ സമയത്ത് യൂണിഫോമിൽ കോഴ്സിൽ റിപ്പോർട്ട് ചെയ്യണമെന്നും. പരിശീലനത്തിനാവശ്യമായ സാമഗ്രികളും ഉച്ചഭക്ഷണവും കൊണ്ടുവരേണ്ടതാണ് എന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
കരിപ്പോൾ: കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ സംഘടിപ്പിച്ച നവനിർമ്മാൺ ക്യാമ്പ് പങ്കാളിത്തം കൊണ്ടും വിവിധ സ്കൗട്ട് വിഷയങ്ങളുടെ വ്യത്യസ്തവും പ്രവർത്തനാധിഷ്ഠിതവുമായ അവതരണം കൊണ്ടും കുട്ടികൾക്ക് പുതുമയായി. 800 കുട്ടികളും 60 യൂണിറ്റ് ലീഡേഴ്സും പങ്കെടുത്ത ക്യാമ്പ് കരിപ്പോൾ GMHS ലെ പ്രധാനാധ്യാപികയും LAഎക്സിക്യൂട്ടീവ് മെമ്പറുമായ ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് സൈദ് കരിപ്പോൾ മുഖ്യപ്രഭാഷണം നിർവഹിച്ചു .അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് ഓർഗനൈസിംഗ് കമ്മീഷണർ മുഹമ്മദ് അമീൻ .ടി സ്വാഗതം പറഞ്ഞ യോഗത്തിൽ എ.ഡി.ഒ.സി പി ഷാഹിന അദ്ധ്യക്ഷത വഹിച്ചു.ജില്ല…
കരിപ്പോൾ ഃ കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്കൗട്ട് പ്രസ്ഥാനത്തിലെ പ്രൈമറി വിഭാഗം കുട്ടികളുടെ കബ്ബ് ബുൾബുൾ ലീഡേഴ്സിനായുള്ള സിക്സേഴ്സ് മീറ്റ് ഫ്ലോക്ക് വിഭാഗം അഡൾട്ട് ലീഡർ ട്രെയ്നറും *ജില്ല കമ്മീഷണറുമായ *കെ.പി.വഹീദ* ഉദ്ഘാടനം ചെയ്തു.കബ്ബ് വിഭാഗം ട്രെയ്നിംഗ് കൗൺസിലർ വി.സ്മിത സ്വാഗതം പറഞ്ഞ യോഗത്തിൽ അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ മുഹമ്മദ് അമീൻ പെരിമ്പലം അദ്ധ്യക്ഷത വഹിച്ചു . ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് ,ഗൈഡ്സ് എ.ഡി.ഒ.സി ഷാഹിന.പി,ജില്ല ട്രെയ്നിംഗ്കൗൺസിലർ മുഹമ്മദ് യാസിർ.പി , ഫ്ലോക്ക്…