19 വയസിൽ സിനിമയിൽ.മലയാളത്തിലും തമിഴിലും ഫിലിംഎഡിറ്റർ ആയി സിനിമകൾ വരുന്നു. എഡിറ്റർ അഖിൽശ്രീകുമാർ അഭിമുഖം

സ്പോട്ട് എഡിറ്റർസ് ആയിട്ടുള്ള ഫ്രണ്ട്ഷിപ് ആരുന്നു സിനിമയുമായുള്ള ഏക ബന്ധം. എങ്കിലും പഠനം കഴിഞ്ഞാല്‍ സിനിമ ലക്ഷ്യം. ആദ്യം തിരഞ്ഞെടുത്ത മേഖല സംവിധാനം ആരുന്നു. എന്നാല്‍ കൊടും ചൂടിലും വെയിലത്തുമുള്ള ജോലിയാണ് സംവിധാനം എന്ന് മൈഗ്രൈൻ അസ്വസ്ഥത ബാധിച്ച അഖിൽ മനസിലാക്കി. അഖിൽ മെട്രോമാറ്റിനിയോട് സംസാരിക്കുന്നു.

ഒരു സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് എഡിറിങ്. പോസ്റ്റ് പ്രൊഡക്ഷന്റെ നട്ടെല്ലുതന്നെ എഡിറ്റിങ്ങാണ്. എങ്ങനെയായിരുന്നു ഈ മേഖലയിലുള്ള അഖിലിന്റെ തുടക്കം ?

ഞാൻ ആദ്യം കല്യാണ വീഡിയോ എഡിറ്ററായി വർക്ക്‌ ചെയ്തിരുന്നു. വിവാഹങ്ങളിലെ ചെറിയ മോമെൻറ്സ് കണ്ടുപിടിച്ച് കട്ട്‌ ചെയ്യുമ്പോൾ എവിടെയോ സിനിമ ചെയ്യണം എന്നുള്ള ആഗ്രഹം അലട്ടാൻ തുടങ്ങി. ആദ്യം അതൊരു ആഗ്രഹം അരുണെങ്കിലും പിന്നീട് അതൊരു വാശിയായി. ആരുടെയെങ്കിലും സഹായിയായി വർക്ക്‌ ചെയ്ത് സിനിമയിൽ പ്രവർത്തിക്കുക എന്നതാരുന്നു ലക്ഷ്യം. പിന്നീട് സ്പോട്ട് എഡിറ്റിംഗ് സഹായിയായി 2018 തുടങ്ങിയ വലിയ സിനിമകളിൽ പ്രവർത്തിച്ചു. അതിനോടൊപ്പം ഷോർട്ഫിൽം ചെയ്തുവരുകയാരുന്നു. അപ്പോളാണ് ഒരു ഷോർഫിലിം സംവിധായകൻ പുതിയൊരു ആക്ഷൻ സിനിമ ചെയ്യാൻ തയാറാകുന്നതും അതിൽ എഡിറ്റർ ആയി എന്നെ തിരഞ്ഞെടുക്കുകയും ചെയുന്നത്. ഇപ്പോൾ സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടന്നുവരുകയാണ്.

പലര്‍ക്കും അറിയാത്ത ഒന്നാണ് ഷൂട്ടിങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷനിലേക്ക് എത്തുന്നത് മുതലുള്ള സിനിമയുടെ യാത്ര. അതൊന്ന് വിശദീകരിക്കാമോ?

ഷൂട്ട് കഴിഞ്ഞ്, പാക്കപ്പ് പറഞ്ഞ് സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയാല്‍ എഡിറ്റര്‍ക്കാണ് പ്രധാന ഉത്തരവാദിത്തം. ഷൂട്ട് കഴിഞ്ഞെത്തുന്ന റഷ് ആദ്യം റഫ് കട്ട് ചെയ്യും. സംവിധായകനും ഒപ്പമിരിക്കും. മുഴവനായി ഇരുന്ന് കണ്ടതിന്ശേഷമായിരിക്കും റഫ് കട്ടിലേക്ക് കടക്കുക. സീനുകള്‍ കുറയ്ക്കണോ കൂട്ടണോ തുടങ്ങി പല തീരുമാനങ്ങളും അവിടെ നോട്ട് ചെയ്യും. റഫ് കട്ട് പൂര്‍ത്തിയാക്കിയശേഷം ഡബ്ബിങ്ങിന് അയക്കും. സംഭാഷണങ്ങള്‍ അടക്കമുള്ള ഡബ് ട്രാക്ക് ലഭിച്ചാല്‍ ഫൈനല്‍ എഡിറ്റിങ്ങ് തുടങ്ങും. സിനിമയുടെ മാറ്റങ്ങള്‍ സംഭവിക്കുന്നത് ഫൈനല്‍ എഡിങിലാണ്. കളിമണ്ണുപയോഗിച്ച് പാത്രങ്ങളുണ്ടാക്കുമ്പോള്‍ അവസാനഘട്ടത്തില്‍ പാത്രത്തിന്റെ രൂപത്തിലേക്ക് മാറില്ലെ. അതുപോലെയാണ് ഫൈനല്‍ എഡിറ്റിങ്. അതുകഴിഞ്ഞ് പുറത്തുവരുന്ന പ്രോഡക്റ്റാണ് സൗണ്ട് മിക്സിങ്ങിനും കളറിങ്ങിനുമെല്ലാം അയച്ചുകൊടുക്കുന്നത്. എല്ലാ ജോലികളും കഴിഞ്ഞ് ഒരിടത്തുനിന്ന് ഓഡിയോ ഔട്ടും മറ്റൊരിടത്തുനിന്ന് വീഡിയോ ഔട്ടും വരും ഒടുവിലാണ് ഫൈനല്‍ മിക്സിങ്. അതും കഴിഞ്ഞ് വീണ്ടും ചില പരിഷ്കാരങ്ങള്‍വരുത്തിയാണ് സിനിമ തിയേറ്ററുകളിലേക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്കുമെല്ലാം എത്തുന്നത്. ഇതിനിടെയില്‍ ഒരു ഫ്രെയിം നഷ്ടപ്പെട്ടാല്‍പോലും എഡിറ്റര്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്തം