കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ്&ഗൈഡ്സ്,തിരുവനന്തപുരം
 11/5/22 ന് ഓൺലൈനായും 16/5/22 ന് ഓഫ് ലൈനായും ചേർന്ന പ്രോഗ്രാം കമ്മിറ്റി
        യോഗതീരുമാനങ്ങൾ (2022-2023 ലെ രാജ്യപുരസ്കാർ ടെസ്റ്റ് സംബന്ധിച്ച്)
ടെസ്റ്റ് 3 ഘട്ടങ്ങളായി നടത്തുക
ഘട്ടം 1 – യൂനിറ്റുകളിൽ നിന്ന് ഓൺലൈനായി അപേക്ഷ സ്വീകരിക്കൽ
ഘട്ടം 2 -ഘട്ടം - 2 - ലോഗ് വെരിഫിക്കേഷൻ
ഘട്ടം -3 - ടെസ്റ്റിംഗ് ക്യാ മ്പ് (3 ദിവസം )
ഘട്ടം 1
? യൂനിറ്റുകളിൽ നിന്നുള്ള 2021 മാർച്ച് 31 വരെ ത്രിതീയ സോപാൻ ബാഡ്ജ്
നേടിയ സ്കൗട്ട് / ഗൈഡുകളാണ് ഓൺ ലൈൻ ആയി അപേക്ഷ നൽകേണ്ടത്.
? ഒരു യൂണിറ്റിൽ നിന്നും പരമാവധി 50% സ്കൗട്ടുകളേയും /
ഗൈഡുകളേയുമാണ് രാജ്യ പുരസ്ക്കാർ ടെസ്റ്റിംഗ് ക്യാമ്പിൽ ഒരു വർഷം
പങ്കെടുപ്പിക്കാൻ കഴിയുക. അതുകൊണ്ട് കഴിഞ്ഞ രാജ്യ പുരസ്ക്കാർ ടെസ്റ്റിന്
പങ്കെടുപ്പിച്ച കുട്ടികളുടെ എണ്ണം കഴിച്ച് ബാക്കി മാത്രമേ ഈ ടെസ്റ്റിംഗ്
ക്യാമ്പിൽ പങ്കെടുക്കാൻ വേണ്ടി അപേക്ഷിക്കേണ്ടതുള്ളു.
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
? അപേക്ഷകൾ 2022 ജൂൺ 15 നകം ഓൺലൈനായി
സമർപ്പിക്കേണ്ടതാണ്.
? 2022 ജൂൺ 15 നു ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ ഒരു
കാരണവശാലും സ്വീകരിക്കുന്നതല്ല.
? യൂനിറ്റ് ലീഡറുടെ വാറന്റ് വാലിഡ് ആയിരിക്കണം. പുതുക്കാൻ
കൊടുത്തിട്ടുണ്ടെങ്കിൽ ആ വിവരം അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്.
? യൂണിറ്റ് ലീഡർ മാർ അഡ്വാൻസ്ഡ് കോഴ്സ് പൂർത്തീകരിച്ചിട്ടുണ്ടാകണം.
? യൂണിറ്റ് ലീഡർ മാരുടെ ട്രാൻസ്ഫർ, മരണം, റിട്ടയർമെന്റ് എന്നിവ
സംഭവിച്ചിട്ടുണ്ടെങ്കിൽ പകരം സംവിധാനമാകുന്നതു വരെ 6 മാസത്തെ ഇളവ്
അനുവദിക്കുന്നതാണ്.
? l M F , IRF അടച്ചതിന്റെ രശീത് നമ്പർ അപേക്ഷയിൽ നൽകേണ്ടതാണ്.
? O Y M S ൽ രജിസ്റ്റർ ചെയ്ത സ്കൗട്ടു /ഗൈഡുകൾ മാത്രമേ
അപേക്ഷിക്കേണ്ടതുള്ളു.
? സ്കൗട്ട് / ഗൈഡുകളുടെ പേര് , രക്ഷാകർത്താക്കളുടെ പേര് , ജനനത്തീയ്യതി ,
ഇൻവെസ്റ്റിച്ചർ നടന്ന തീയ്യതി , ബാഡ്ജുകൾ നേടിയ തീയ്യതി എന്നിവയിൽ
യാതൊരുവിധ തെറ്റുകളും സംഭവിക്കുവാൻ പാടുള്ളതല്ല. സ്കൂൾ രജിസ്റ്ററുകളും
അനുബന്ധ രേഖകളും പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തുക. പിന്നീട്
തിരുത്തലുകൾക്ക് അവസരം ലഭിക്കുന്നതല്ല.
? പ്രൊഫിഷ്യൻസി ബാഡ്ജുകളെ സംബന്ധിച്ച വിവരങ്ങൾ അപേക്ഷയിൽ
രേഖപ്പെടുത്തേണ്ടതാണ്.
ഘട്ടം - രണ്ട്
2022 ജൂൺ 15 നകം ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ലോഗ്
വെരിഫിക്കേഷനിൽ പങ്കെടുക്കാൻ അർഹരായ കുട്ടികളുടെ ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നു.
?ലോഗ് വെരിഫിക്കേഷൻ (2022 ജൂൺ 20 മുതൽ ആ ഗസ്റ്റ് 20 വരെ)
? സ്റ്റേറ്റ് തയ്യാറാക്കി യ ലിസ്റ്റിലുള്ള സ്കൗട്ട് / ഗൈഡുകളെ മാത്രം
പങ്കെടുപ്പിക്കുക.
?ലോഗ് പരിശോധനയ്ക്ക് കുട്ടികൾ നേരിട്ട് ഹാജരാകണം. ഒഴിച്ചു കൂട്ടാൻ
പറ്റാത്ത സാഹചര്യങ്ങളിലുള്ള കുട്ടികളുടെ ലോഗുകൾ സ്ഥാപന മേധാവിയുടെ
കാരണം കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് സഹിതം യൂണിറ്റ് ലീഡർ മാർ
മുഖേന ഹാജരാക്കണം. ഒരു കാരണവശാലും കുട്ടിയുടെ രക്ഷാകർത്താക്കളോ
സഹപ്രവർത്തകരോ ലോഗ് പരിശോധനയ്ക്ക് ഹാജരാകരുത്.
? Doc ഒപ്പുവെച്ച ടെസ്റ്റ് കാർഡ് ലോഗ് വെരിഫിക്കേഷൻ സമയത്ത്
ഹാജരാക്കേണ്ടതാണ്.
?ലോഗ് വെരിഫിക്കേഷൻ തീയ്യതി 15 ദിവസങ്ങൾക്ക് മുമ്പ് രേഖാമൂലം
ജില്ലകളെ അറിയിക്കുന്നതാണ്.
? പരിശോധനയ്ക്ക് നിശ്ചയിച്ച ദിവസം ലോഗ് ഹാജരാക്കാൻ കഴിയാത്ത സ്കൗട്ട് /
ഗൈഡുകൾക്ക് അടുത്ത വർഷത്തെ രാജ്യ പുരസ്ക്കാർ ടെസ്റ്റിൽ മാത്രമേ
പങ്കെടുക്കാൻ കഴിയൂ.
? കോവി ഡ് കാല സിലബസ് പ്രകാരമുള്ള മുഴുവൻ കാര്യങ്ങളും ലോഗിൽ
ഉൾക്കൊള്ളിച്ചിരിക്കണം. പൂർണമല്ലാത്തവ സ്വീകരിക്കുന്നതല്ല.
?ലോഗ് ബുക്കിൽ വൈറ്റ് നർ ഉപയോഗിച്ച് തിരുത്തലുകൾ വരുത്താനോ മറ്റു
മാറ്റങ്ങൾ വരുത്താനോ പാടില്ല.
?ലോഗ് ബുക്കുകൾ സ്കോർ നൽകി ഗ്രേഡു ചെയ്യുന്നതാണ്.
? രാജ്യ പുരസ്ക്കാർ വരെയുള്ള മുഴുവൻ ലോഗുകളും (ഇന്റി വി ഡ്വൽ, ആക്ടിവിറ്റി,
പ്രൊഫിഷ്യൻസി ബാഡ്ജുകൾ) പരിശോധനാ സമയത്ത്
ഹാജരാക്കേണ്ടതാണ്.
?ലോഗ് പരിശോധനയോടൊപ്പം തന്നെ യൂനിറ്റ് രജിസ്റ്റർ, യൂനിറ്റ് ലീഡറുടെ
വാറന്റ് വാലിഡിറ്റി, അഡ്വാൻസ്ഡ് കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ കൂടി
പരിശോധിക്കുന്നതണ്.
സ്കൗട്ട് / ഗൈഡുകളുടെ വയസ്സ് തെളിയിക്കുന്നതിന് സ്ഥാപന മേധാവി ഒപ്പുവെച്ച
സർട്ടിഫിക്കറ്റോ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പോ ലോഗ് പരിശോധന
സമയത്ത് ഹാജരാക്കണം.
? വെരിഫിക്കേഷൻ തൃപ്തികരമായി പൂർത്തിയാക്കിയ സ്കൗട്ട് / ഗൈഡുകളുടെ
ലിസ്റ്റ് ചുമതലപ്പെട്ട Asoc മാർ Soc മാർക്ക് പൂർത്തീകരിച്ച ദിവസം തന്നെ
കൈമാറേണ്ടതാണ്.
?ലോഗ് വെരിഫിക്കേഷനു ശേഷം ടെസ്റ്റിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ
അർഹരായ കുട്ടികളുടെ ലിസ്റ്റ് 2022 സപ്തംബർ 1 - ന് പ്രസി
ദ്ധീകരിക്കുന്നതാണ്.
ലോഗ് വെരിഫിക്കേഷൻ ടീം
Asoc, ട്രെയിനേർസ്, H WB ഹോൾഡേർസ്
? Asoc മാർ അവരവരുടെ റീജിയനിൽ വെരിഫിക്കേഷനിൽ പങ്കെടുക്കരുത്.
? ട്രെയിനേർ സ് , HwB ഹോൾഡേർസ് സ്വന്തം ജില്ലകളിൽ Examiners ആ
കരുത്.
ലോഗ് പരിശോധനയ്ക്ക് പരിഗണിക്കേണ്ടവ
? സിലബസ് (Content )
? ആധികാരികത ( Authenticity)
? സർട്ടിഫിക്കറ്റുകൾ
?ലോഗിന്റെ മെയിന്റനൻസ് (Maintanance )
ഘട്ടം - മൂന്ന്
രാജ്യ പുരസ്ക്കാർ ടെസ്റ്റിംഗ് ക്യാമ്പ് (2022 സപ്തംബർ, ഒക്ടോബർ)
3 ദിവസം (വെള്ളി 2 മണിക്ക് ആരംഭിച്ച് ഞായർ രാവിലെ 10 മണിക്ക്
അവസാനിക്കും ) ദൈർഘ്യമുള്ളതായിരിക്കും.
ഒബ്സർവർ , ചീഫ് എക്സാമിനർ , ഡെപ്യൂട്ടി ചീഫ് എക്സാമിനർ , എക്സാമി നേർ
സ് ഉൾപ്പെട്ട 10 ടീമുകൾ 3 അല്ലെങ്കിൽ 4 സ്പെല്ലായി ടെസ്റ്റിംഗ് ക്യാമ്പ്
നടത്തണം.
ടെസ്റ്റിംഗ് ക്യാമ്പിൽ പങ്കെടുക്കുന്ന സ്കൗട്ട് / ഗൈഡുകൾ രാജ്യ പുരസ്ക്കാർ
അവാർഡിനു വേണ്ടി തയ്യാറാക്കിയ എല്ലാ ലോഗു ബുക്കുകളും ( പ്രൊഫിഷ്യൻസി
ഉൾപ്പെടെ) പരീക്ഷാസമയത്ത് കരുതേണ്ടതാണ്.
രാജ്യ പുരസ്ക്കാർ ടെസ്റ്റിംഗ് ക്യാമ്പിൽ ടെസ്റ്റ് ചെയ്യപ്പെടുന്ന വിഷയങ്ങളും
സ്കോറുകളും ചുവടെ കൊടുക്കുന്നു.
നമ്പർ വിഷയം ഓറൽ ടെസ്റ്റ്
/ ഇന്റർവ്യൂ
എഴുത്തു പരീക്ഷ പ്രാക്ടിക്കൽ ആകെ
1 യൂനിഫോം 5 5 10
2 പ്രാർത്ഥന 10 10
3 പതാക ഗാനം 10 10
4 ദേശീയ ഗാനം 10 10
5 ഫ്ളാഗ്സ് 10 10
6 പ്രസ്ഥാനത്തിന്റെ ചരിത്രം, സ്കൗട്ടിംഗ്ഫോർ ബോയ്സ് 10 10
7 പ്രതിജ്ഞ 10 10
8 നി യ മം 10 10
9 സൈൻ, സല്യൂട്ട്, ലെഫ്റ്റ്ഹാന്റ്
ഷെയ്ക്ക് , മോട്ടോ
5 5 10
10 നോട്സ് 5 5 10
11 ലാഷിംഗ് സ് 5 5 10
12 ഫസ്റ്റ് എയ്ഡ് 5 5 10
13 മാപ്പിംഗ് 5 5 10
14 എസ്റ്റിമേഷൻ 5 5 10
15 ക്യാമ്പിംഗ് (camp craft 5 5 10
16 വെർച്വൽ ക്യാമ്പ് ഫയർ / യൂത്ത്
ഫോറം / 50 മാസ്ക്കുകളുടെനിർമാണം സംബന്ധിച്ച് റിപ്പോർട്ട്
10 10
17 സർവീസ് പ്രോജക്ട് റിപ്പോർട്ട് 10 10
18 പ്രൊഫിഷ്യൻസി ബാഡ്ജ് 1 5 5 10
19 പ്രൊഫിഷ്യൻസി ബാഡ്ജ് 2 5 5 10
20 ആംബുലൻസ് / ആംബുലൻസ്മേൻ ബാഡ്ജ് 5 5 10
മേൽ കാണിച്ച എല്ലാ ടെസ്റ്റി നങ്ങളിലും ഓരോ വിഷയത്തിനും 60 % ( എഴുത്ത്
പരീക്ഷ + പ്രായോഗിക പരീക്ഷ ) സ്കോറെങ്കിലും നേടിയവരെയാണ് രാജ്യ
പുരസ്ക്കാർ അവാർഡിന് പരിഗണിക്കുക
മേൽ കാണിച്ച എല്ലാ ടെസ്റ്റി നങ്ങളിലും ഓരോ വിഷയത്തിനും 60 % ( എഴുത്ത്
പരീക്ഷ + പ്രായോഗിക പരീക്ഷ ) സ്കോറെങ്കിലും നേടിയവരെയാണ് രാജ്യ
പുരസ്ക്കാർ അവാർഡിന് പരിഗണിക്കുക