സ്കൗട്ട് / ഗൈഡ് പ്രതിജ്ഞ

scout_guide_sign

സ്കൗട്ട് പ്രതിജ്ഞ

“ദൈവത്തോടും എന്‍റെ രാജ്യത്തോടുമുള്ള എന്‍റെ കടമ നിര്‍വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട് നിയമം അനുസരിക്കുന്നതിനും എന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുമെന്ന് എന്‍റെ മന്യതയെ മുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.”

ഗൈഡ് പ്രതിജ്ഞ

“ദൈവത്തോടും എന്‍റെ രാജ്യത്തോടുമുള്ള എന്‍റെ കടമ നിര്‍വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുമെന്ന് എന്‍റെ മന്യതയെ മുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.”

ജഗദീശ്വരനാണ് നമുക്ക് സുഖമായും സന്തോഷമായും ജീവിക്കുന്നതിന്‌ സഹായിക്കുന്നത്. നമുക്ക് പ്രകൃതിയെയും നമ്മെ സ്നേഹിക്കുന്ന മാതാപിതാക്കളെയും ബന്ധുജനങ്ങളെയും സ്നേഹിതരെയും ആരോഗ്യവും ബുദ്ധിശക്തിയും മറ്റുമുള്ള നല്ല സാഹചര്യങ്ങളെയും ക്രമീകരിച്ച് തന്നിരിക്കുന്നത് ജഗദീശ്വരനാണ്. സ്കൗട്ട് / ഗൈഡി ന്‍റെ വളര്‍ച്ചക്കും സുരക്ഷിതത്വത്തിനും നമ്മുടെ രാജ്യം സഹായിക്കുന്നു. നാം ദൈവത്തോടും രാജ്യത്തോടും കടപ്പെട്ടവരാണ്.

      നാം രാജ്യത്തോടുള്ള കടമകള്‍ നിര്‍വഹിക്കുന്നതിന് രാജ്യത്തെ നിയമങ്ങള്‍ പാലിക്കുകയും നമ്മുടെ ചുറ്റുപാടും സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് സഹായകരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും മറ്റു പൌരന്മാരുടെ നന്മക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ്.

  മറ്റുള്ളവരെ എല്ലായ്പ്പോഴും സഹായിക്കുബോഴാണ് നാം ജഗതീശ്വരനോടുള്ള കടമ നിര്‍വഹിക്കുന്നത്. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ നാം നമ്മുടെ രാജ്യത്തോടുള്ള കടമയും നിര്‍വഹിക്കുന്നുണ്ട്.

ദൈവം എന്ന സത്യത്തിന് വില നല്‍കികൊണ്ടയിരിക്കണം നിങ്ങളുടെ ഓരോ പ്രവര്‍ത്തിയും. രാജ്യത്തിന്‍റെ പുരോഗതിക്കുവേണ്ടി പ്രയത്നിക്കുക എന്നതാണ് രാജ്യത്തോടുള്ള കടമ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടയിരിക്കണം. സ്കൌട്ട് നിയമം അതിന്‍റെ തത്വത്തെ ആര്‍ജിച് അനുസരിച് പ്രവര്‍ത്തിക്കുന്നതിനെ നിങ്ങള്‍ തയ്യാറായിരിക്കണം. ഇവയെല്ലാം നിങ്ങളുടെ കഴിവിന്‍റെ പരമാവധി ചെയ്യുമെന്ന്‍ നിങ്ങളുടെ മാന്യതയെ മുന്‍നിര്‍ത്തിയാണ് പ്രതിജ്ഞ ചെയ്യുന്നത്.


Warning: printf(): Too few arguments in /home/scoutlibrary/public_html/wp-content/themes/ace-news/inc/template-tags.php on line 67
Tagged , ,