നിങ്ങളുടെ പ്രായ,18നും 23നും ഇടയിലാണോ? എങ്കില്‍ ഒരു ദിവസം ബ്രിട്ടീഷ് ഹൈക്കമ്മീഷണറാകാം
ഇന്ത്യന്‍ യുവതികളെ ക്ഷണിച്ച് യുകെ അപേക്ഷകള്‍ സെപ്റ്റംബര്‍ നാല് വരെ അയക്കാം ന്യൂ ഡൽഹി: പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് 18നും 23നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ബ്രിട്ടീഷ് ഹൈക്കമ്മീഷണറാകാനുള്ള അവസരം. അവസരം ഒരു ദിവസത്തേക്കാണ്. ‘ഹൈ കമ്മീഷണര്‍ ഫോര്‍ എ ഡേ’ എന്ന പേരില്‍ നടക്കുന്ന മത്സരത്തിനൊടുവില്‍ തെരഞ്ഞെടുക്കുന്ന ഒരാൾക്കാണ് അവസരം.സെപ്റ്റംബര്‍ നാലിനു മുമ്പ് ഇതിനായി താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ‘യുകെയ്ക്കും ഇന്ത്യയ്ക്കും എങ്ങനെ ഭാവി തലമുറയ്ക്ക് പ്രയോജനം ചെയ്യുന്ന വിധത്തില്‍ സാങ്കേതികവിദ്യയില്‍ എങ്ങനെ സഹകരിക്കാനാകും’…

