association news education social services

Cherai Beach Cleaning Mission Marks International Peace Day with a Bang!:

cultivate a culture of peace Scout Guide Children from Local Schools Join Hands to Keep Cherai Beach Clean and Beautiful Kochi:September 23, 2024: Cherai Beach, a popular tourist destination in Ernakulam District, Kerala, was abuzz with activity yesterday as Scout Guide children from five local schools joined forces to clean up the beach on the…

education social services

ഓണക്കോടി
സ്നേഹക്കോടി തിരൂരങ്ങാടി ജില്ലാതല വിതരണോദ്ഘാടനം:

പരപ്പനങ്ങാടി: ഓണക്കോടിസ്നേഹക്കോടി തിരൂരങ്ങാടി ജില്ലാതല വിതരണോദ്ഘാടനംമുനിസിപ്പൽ ചെയർമാൻ ശ്രീ. ഷാഹുൽ ഹമീദ് നിർവഹിച്ചു . നയനങ്ങളിൽ വിടർന്ന. ഓണപ്പൂത്തിരികൾ തിരൂരങ്ങാടി DOC ഗൈഡ് കെ ഷക്കീല ടീച്ചറുടെ കുറിപ്പ് വൈറലാകുന്നു കുറിപ്പിൻ്റെ പൂർണ്ണാംശം ഇങ്ങനെ സ്കൗട്ട് & ഗൈഡ് ഓണക്കോടി സ്നേഹക്കോടി തിരുരങ്ങാടിജില്ലാതല ഉത്ഘാടന വേദിയിൽ പി. ടി. എ പ്രസിഡന്റ്‌ അൻവർമാഷ് ന്റെ വാക്കുകൾ ചിന്തനീയമായിരുന്നു.” പ്രിയപ്പെട്ട കുട്ടികളെ. നിങ്ങൾ ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്മസിനും കത്തിച്ചു തീർക്കുന്ന പൂത്തിരിയേക്കാൾ മനോഹരമായ ചില പൂത്തിരികൾ നിങ്ങൾക്ക്…

AWARDS camp DISTRICT NEWS education social services WOSM

അവാര്‍ഡിന്‍റെ മധുരം.

താമരശ്ശേരി : സ്കൗട്ടിംഗ് – ഗൈഡിംഗ് രംഗത്ത് ദീര്‍ഘകാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച യൂണിറ്റ് ലീഡര്‍മാര്‍ക്ക് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ ബാര്‍ ടു മെഡല്‍ ഓഫ് മെറിറ്റ്, ലോംങ് സര്‍വ്വീസ് ഡെക്കറേഷന്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള അധ്യാപകര്‍. അവാര്‍ഡ് ഏറ്റുവാങ്ങിയവര്‍ ജില്ല – സ്റ്റേറ്റ് ഭാരവാഹികള്‍ക്കൊപ്പം. അധ്യാപനത്തിനൊപ്പം ഒരു സേവനമായി സ്കൂളിലെ സ്കൗട്ട് – ഗൈഡ് അംഗങ്ങളെ പരിശീലിപ്പിക്കുന്നതിനായി സ്വയം മുന്നിട്ടറങ്ങി ദീര്‍ഘകാലം കുട്ടികള്‍ക്ക് നേര്‍വഴി കാണിച്ചു നല്‍കിയതിനുള്ള അംഗീകാരമായ ഈ അവര്‍ഡുകള്‍ തിരുവനന്തപുരത്ത്…

social services

വയനാട് സഹോദരങ്ങൾക്ക് കൈത്താങ്ങായി സ്കൗട്ട് ഗൈഡ് ഭക്ഷ്യമേള

ആറ്റിങ്ങൽ :നവഭാരത് ഹയർസെക്കൻഡറി സ്‌കൂൾ സ്കൗട്ട് ഗൈഡ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യമേളയും കളക്ഷൻ ഡ്രൈവും സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായം എത്തിക്കുവാൻ സംസ്ഥാന അസോസിയേഷൻ നിർദേശിച്ച സേവ് വയനാട് പ്രോജക്ടിൻ്റെ ഭാഗമായി ആണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്.സ്‌കൂൾ യുവജനോത്സവ ദിനത്തിൽ സ്‌കൗട്ട് ഗൈഡ് യൂണിറ്റ് സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ വിദ്യാർഥികൾ അമ്മമാരുടെ സഹായത്തോടെ സ്വന്തമായി പാചകം ചെയ്ത വിഭവങ്ങൾ ആണ് ഭക്ഷ്യമേളയിൽ വിതരണം ചെയ്തത്, കുട്ടികൾ ഏറ്റെടുത്ത സമൂഹിക ഉത്തരവാദിത്വം സ്കൂൾ പ്രദേശവാസികളെ…

social services

പ്രാക്ടിക്കൽ ആയി ഒരു നിയമ പഠനം

കോതമംഗലം : നിയമ ഭാഗം ആറ്,A scout is disciplined and help to protect public property. എന്ന് വായിച്ച് നിർത്തിയപ്പോൾ പുതുപ്പാടി സ്കൂളിലെ പട്രോൾ ലീഡർ ശ്രീഹരിക്ക് ഒരു ആശയം, പുതിയ കുട്ടികൾക്ക് ഒരു പ്രാക്ടിക്കൽ ക്ലാസ്സ് ആയി നിയമ ഭാഗം കൊടുത്താലോ ഈ ചിന്തയാണ് കെഎസ്ആർടിസി ബസ് ക്ലീനിംഗിൽ എത്തിയത് പൊതുമുതൽ സംരക്ഷ പരിപാടിയുടെ ഭാഗമായി KSRTC ബസ്, സ്റ്റാന്‍ഡില്‍ വെച്ച് വൃത്തിയാക്കികൊണ്ട്, ഇത് തങ്ങളുടേതാണ് എന്ന ചിന്ത കുട്ടികളിൽ എത്തിക്കാൻ ആയി…

social services

 സ്നേഹഭവന നിർമ്മാണം -സ്ക്രാപ്പ്  ചലഞ്ചുമായി ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആവിഷ്കരിച്ച് സംസ്ഥാനത്തിലുടനീളം നടപ്പിലാക്കി വരുന്ന സ്നേഹഭവന പദ്ധതിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട ലോക്കൽ അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ സമാഹരണത്തിനായി ,പഴയപേപ്പറുകളും ആക്രിസാധനങ്ങളും ശേഖരിച്ചു ,ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന ശേഖരണ കാമ്പയിൻ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായതായി ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ വി സുശീൽ അറിയിച്ചു.

social services

സ്കൗട്ട് ആൻഡ് ഗൈഡ് സ്നേഹ ഭവനം താക്കോൽ കൈമാറി

തിരൂരങ്ങാടി : പരപ്പനങ്ങാടി ലോക്കൽ അസോസിയേഷനും, ഒ. യു പി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സും സംയുക്തമായി നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽദാനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ പി മുഹമ്മദ് കുട്ടി മുഖ്യാതിഥിയായിരുന്നു. സ്കൗട്ട് ആൻറ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. മാനേജർ എം കെ ബാവ അധ്യക്ഷത വഹിച്ചുതിരൂരങ്ങാടി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് നിർമ്മിക്കുന്ന രണ്ടാമത്തെ സ്നേഹ ഭവനമാണിത്.പതിനൊന്നര ലക്ഷം രൂപയാണ്…

social services

വയനാട്ടിന് സാന്ത്വനമായി ഫിലോകാലിയ ഫൗണ്ടേഷൻ

മാനന്തവാടി: വയനാട് ജനതയെ സഹായിക്കാൻ ഫിലോകാലിയ ഫൗണ്ടേഷൻ 100 വീടുകൾ പണിത് നൽകും ,ഫൌണ്ടേഷൻ സ്ഥാപകരായ ശ്രീ. മാരിയോ ജോസഫും ജിജി മാരി യോയും പറഞ്ഞു… ദുരിതബാധിതർക്കായി സ്വന്തമായി അഞ്ച് സെന്റ് സ്ഥലവും വീടും നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂട് ” എന്ന ഭവന പദ്ധതിയിൽ.വയനാട്ടിലിൽ ,പുൽപള്ളി, കല്പറ്റ, മാനന്തവാടി, മീനങ്ങാടി,, വെള്ളമുണ്ട എന്നീ സ്ഥലങ്ങളിൽ സ്ഥലം വാങ്ങി വീട് നിർമ്മാണം നടത്തുക,ആദ്യഘട്ടമായി 25 വീടുകൾക്ക് പുൽ പള്ളിയിലെ മുള്ളം കൊല്ലി പഞ്ചായത്തിലെ സീതാമൌണ്ടിൽ വച്ച് ശിലാസ്ഥാപനം നടന്നു.ചൂരൽ…

social services

കളിപാട്ടങ്ങളുമായി  ചേച്ചി കുട്ടികൾ എത്തി…

മാനന്തവാടി: കൈ നിറയെ കളിപ്പാട്ടവുമായി ഒരു കൂട്ടം കുട്ടികൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോൾ , മുതിർന്നവർക്ക് ഒന്നും മനസ്സിലായിരുന്നില്ല. ഇന്നലെവരെ കുടിവെള്ള വിതരണവും, ഭക്ഷണ വിതരണവും, ക്യാമ്പിലെത്തുന്ന സാധനസാമഗ്രികളുടെ ലിസ്റ്റ് എടുക്കലും, ഇനം തിരിച്ച് അതാത് സ്ഥാനങ്ങളിൽ വിതരണത്തിന്,തയ്യാറാക്കിവെച്ചുകൊണ്ടിരുന്ന ഒരുകൂട്ടം കുട്ടികൾ, ഇന്ന് കളിപ്പാട്ടവുമായി എത്തിയിരിക്കുന്നു.ഉരുൾപൊട്ടലിന്റെ പേടിപ്പെടുത്തുന്ന ദുരന്തക്കാഴ്ചകൾ ഏൽപ്പിച്ച മുറിവുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുഞ്ഞുമക്കൾക്ക് മാനസിക ഉല്ലാസവും, അവരുടെ ഒറ്റപ്പെടൽ മൂലം ഉണ്ടായ പിരിമുറുക്കങ്ങൾക്കും അയവരുത്താനായി , ആർ സി എൽ പി സ്കൂളിലെ…

social services

ചില്ലറ തൊട്ടുകളുമായി ശിവനന്ദനയും ശിവന്യയും കളക്ടറേറ്റ് പടിക്കൽ

ത്രിശ്ശൂർ- ടെലിവിഷന്‍ വാങ്ങാനും ഒരു സൈക്കിള്‍ വാങ്ങാനുമായി ചേര്‍ത്തുവച്ച നാണയങ്ങളുമായാണ് സഹോദരിമാരായ ശിവനന്ദനയും ശിവന്യയും ഇന്ന് കളക്ടറേറ്റില്‍ എത്തിയത്. ടിവിയും സൈക്കിളും പിന്നീട് വാങ്ങാം എന്ന് ശിവന്യ പറഞ്ഞു നിർത്തിയപ്പോൾ , ശിവനന്ദ കുന്നിക്കുരു പോലെ കൂട്ടിവച്ചിരുന്ന നാണയത്തുട്ടുകളും , അച്ഛനും അമ്മാവന്മാരും , ബന്ധുക്കളും എല്ലാം നൽകിയ ചെറിയ ചെറിയ സമ്മാനത്തുകള്‍ മുതൽ കഴിഞ്ഞകാലങ്ങളിൽ കിട്ടിയ ചെറുതും വലുതുമായ മുഴുവൻ സമ്പാദ്യവും ചേർത്തുപിടിച്ച് അവർ ഒരു നാടിൻറെ കണ്ണീരൊപ്പാൻ രാവിലെ തന്നെ കളക്ടറേറ്റിലേക്ക് പുറപ്പെട്ടു. രക്ഷിതാക്കളിൽ…