Blog

QUIZ

BADEN POWELL AND SCOUTING

1. Who is the founder of Scouting / Guiding? . 2. Where was Baden-Powell born? When? 3. What the full name B.P? 4. Who was B.P’s mother? 5. Who was Joseph Brewer Smith? 6. When did B. P’s father die? 7. Where did B. P study? 8. What was B. P’s hobby in his childhood?…

association news

ഭാസ്കരൻ മാസ്റ്റർ അനുസ്മരണം

കോഴിക്കോട് : വടകരയുടെ സ്കൗട്ടിംഗ് മോഹങ്ങളെ തളിരണിയിച്ച ആദ്യകാല സാരഥി ശ്രീ. ഭാസ്കരൻ മാസ്റ്റർ. ഓർക്കാട്ടേരിയിലെ ഇടവഴികളിലൂടെ കാക്കി ഷർട്ടും കാക്കിട്രൗസറുമിട്ട് കുട്ടികൾ നടന്നു പോകുമ്പോൾ “ഭാസ്കരൻ മാഷെ കുട്ടികൾ” വരുന്നു എന്നു നാട്ടുകാർ പറയുമായിരുന്നത്രേ. സ്കൗട്ടിംഗിനോട് ഒരു വല്ലാത്ത അഭിനിവേശമായിരുന്നു മാഷക്ക്. ജില്ലയിലെ കുട്ടികളുടെ ക്യാമ്പുകളിലെല്ലാം അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു. 1978 ൽ മരുതോങ്കര ഹൈസ്കൂളിൽ വച്ച് നടന്ന നോർത്തേൺ ഏരിയ സ്കൗട്ട് ക്യാമ്പിൽ വച്ചാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. കർക്കശക്കാരനായ ക്യാമ്പ് ലീഡർ. നിർദ്ദേശങ്ങൾ…

AWARDS

മികച്ച കുട്ടി കർഷക

ഒറ്റപ്പാലം: സംസ്ഥാനത്ത് പഞ്ചായത്ത് അടിസ്ഥാനത്തിൽ നൽകിയ കുട്ടി കർഷക അവാർഡി്ന് നാഗലശ്ശേരി പഞ്ചായത്തിൽ മികച്ച കുട്ടി കർഷക ആയി നാഗലശ്ശേരി ഹൈസ്കൂളിലെ സാലിമ നസ്റീന യെ തിരഞ്ഞെടുത്തു, പുരസ്കാരം നേടിയ ഒറ്റപ്പാലം ജില്ലയിലെ നാഗലശ്ശേരി ഹൈസ്കൂൾ യൂണിറ്റിലെ ഗൈഡ് സാലിമ നസ്റീനേ കർഷക ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിക്കുന്നു.

Emergency Services

സന്നദ്ധസേന ആപ്ലിക്കേഷന്‍ സജ്ജമായി.

കോഴിക്കോട്: കേരളത്തിലെ സന്നദ്ധ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വേണ്ടി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ “സന്നദ്ധസേന” ആപ്ലിക്കേഷന്‍ സജ്ജമായി. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങള്‍ കൃത്യമായി അറിയുന്നതിനും ദുരന്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉതകുന്നതാണിത്. സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുവാനും മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുവാനും സാധിക്കും. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സോഷ്യല്‍ ക്രെഡിറ്റ് പോയിന്റുകള്‍ ആര്‍ജ്ജിക്കുവാനും കഴിയും. രാജ്യത്താദ്യമായി സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ഒരു വകുപ്പ് രൂപീകരിച്ചത്…

celebration

“മിൽക്ക് മാന് ” സ്കൗട്ട് & ഗൈഡിൻ്റെ ആദരവ് പൈസക്കരി:കർഷകദിനത്തോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡിൻ്റെ നേതൃത്വത്തിൽ കർഷകനെ ആദരിക്കലും സംവാദവും സംഘടിപ്പിച്ചു. മുപ്പത്തിഞ്ച് വർഷമായി ക്ഷീര കാർഷിക മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച തേക്കാട്ട് ജോയി ചേട്ടനെ ( മിൽക്ക് മാൻ)സ്കൗട്ട് & ഗൈഡിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് സി.എ പൊന്നാടയണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. ഏത് കാലവസ്ഥയിലും ദിവസനേ 70 ലിറ്ററോളം പാൽ ശേഖരിക്കുന്ന ജോയിച്ചേട്ടൻ പൈസക്കരിയുടെ കാർഷിക ഭൂപടത്തിൽ തൻ്റേതായ സംഭാവനകൾ നല്കിയ…

Emergency Services

ഉരുള്‍പൊട്ടല്‍: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക. വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, ഉടമസ്ഥന്റെ പേര്, മറ്റു വിവരങ്ങള്‍ അറിയുന്നവര്‍ കല്‍പ്പറ്റ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ടോ, തപാല്‍, ഫോണ്‍, ഇ-മെയില്‍ മുഖേനയോ അറിയിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഫോണ്‍- 9188961929, 04936- 202607 നമ്പറുകളില്‍ ബന്ധപ്പെടാം. ഇ-മെയില്‍ [email protected]

DISTRICT NEWS

പ്രമോദ് മാസ്റ്റർ അനുസ്മരണം

മലപ്പുറം : !ഓർത്തു പോകുന്നിതാ നിൻ സൗമ്യ വദനവും…നീ തീർത്ത സൗഹൃദ സഗരവും… തിരൂരങ്ങാടിഗൈഡ് വിഭാഗംDoc ഷക്കീല യൂസഫ് ഇങ്ങനെ കുറച്ചു മൂന്നുവർഷം മുമ്പ് എഴുതിയ കവിതയിലെ ഹൃദയം തൊട്ട വരികളാണിവ..സൗഹൃദം തീർത്ത കനലൂരുകൾ എരിയുന്ന മനസ്സുമായി പ്രമോദിന്റെ സ്നേഹിതർ അദ്ദേഹത്തെ അനുസ്മരിച്ചു. പ്രമോദ് മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. മുൻ ഡി ടി സി ജില്ലാ സെക്രട്ടറി, മികച്ച യൂണിറ്റ് ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ച് സൗഹൃദത്തിൻറെ ഹൃദയബന്ധം സ്ഥാപിച്ച എല്ലാവരിലും വിസ്മയം തീർത്ത പ്രമോദ് മാസ്റ്ററുടെ…

association news

ഓണക്കോടി സ്നേഹികോടി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും.

മലപ്പുറം: ഇത്തവണ ഓണത്തിന് ഒരു കുപ്പായം എനിക്ക് കൂടുതൽ വേണം: ആറാം ക്ലാസുകാരി അനുഗ്രഹ ബിജു, ഏറെ വാശിയോടെ കുപ്പായത്തിനായി അച്ഛൻ ബൈജുവിനോട് അല്പം കൊഞ്ചലോടെ എന്നാൽ ഏറെ ഗൗരവത്തിൽ പറയുകയാണ്, എന്തിനാണ് രണ്ടു ഉടുപ്പ് , ഒന്നുപോരെ, ഒന്നുതന്നെ വാങ്ങാൻ കഴിയാത്തവർ എത്രപേരുണ്ട് അമ്മ സനുജ മകളെ നോക്കി അല്പം പരിഭവത്തോടെ പറഞ്ഞു, അങ്ങനെയുള്ളവർ ഉള്ളതുകൊണ്ടാണ് എനിക്ക് ഇത്തവണ രണ്ടെണ്ണം വേണ്ടത്, അനുഗ്രഹയുടെ മറുപടിയിൽ ആത്മാർത്ഥതയും സ്നേഹവും നിഴലിക്കുന്നുണ്ട് , അമ്മേ ഇത്തവണ രണ്ടു കുപ്പായം…

association news

ഏകദിന സെമിനാർ

ത്രിശൂർ: ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷൻ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ടേഴ്സ് ഗൈഡേഴ്സ് ഏകദിന സെമിനാർ 16.8.2024 വെള്ളിയാഴ്ച്ച ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ . സെമിനാർ രാവിലെ 10 മണിക്ക് എ.എസ്.ഒ.സി. ശ്രീ. ജിജി ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ.ജാക്സൻ സി വാഴപിള്ളി സ്വാഗതവും ജില്ലാ സ്കൗട്ട് ട്രെയ്നിംഗ് കമ്മീഷ്ണർ ശ്രീ.പി.ജി. കൃഷ്ണനുണ്ണി ജില്ലാ ഓർഗനൈസിംഗ് കമ്മീഷ്ണർമാരായ ശ്രീമതി.കെ.കെ. ജോയ്സി, ശ്രീ.കെ.ഡി. ജയപ്രകാശൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. ജില്ലയിലെ 29 യൂണിറ്റുകളിൽ നിന്നും 29 യൂണിറ്റ്…

camp

ദളനായക പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു

കോതമംഗലം: കേരള സ്റ്റേറ്റ് ഭാരത് സ്പോർട്സ് ആൻഡ് ഗൈഡ്സ് കോതമംഗലം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൗട്ട് പട്രോൾ ലീഡർ മാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.ആഗസ്റ്റ് 15മുതൽ ആഗസ്റ്റ് 17വരെ പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു .ക്യാമ്പിൽ 57സ്കൗട്ട്, 51ഗൈഡ് കുട്ടികൾ പങ്കെടുത്തു. വി ജെ ജോസഫ്,C S സുധീഷ് കുമാർ, ജിജിചന്ദ്രൻ. സി (ASOC)എന്നിവർ നേതൃത്വം നൽകി. എറണാകുളം ജില്ല സംഘടിപ്പിച്ച പട്രോൾ ലീഡേഴ്സ് ക്യാമ്പ് പനങ്ങാട് VHSS ൽ വെച്ച് നടന്നു ,…