News

ത്രിശ്ശൂർ പൂരം ചമയ പ്രദർശനം സേവന പ്രവർത്തനങ്ങൾ

ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സിന്റെ നേതൃത്വത്തിൽ പൂരം ചമയ പ്രദർശന സേവന പ്രവർത്തനങ്ങൾ തിരുവമ്പാടി ദേവസ്വം കൗസ്തുഭം ഹാളിൽ ആരംഭിച്ചു. സിനിയർ റേഞ്ചർ മേറ്റ് അനീഷയുടെയും റോവർ മേറ്റ് ഉജ്വലിന്റെയും നേതൃത്വത്തിൽ 24 റോവേഴ്സും 15 റേഞ്ചേഴ്സും സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.

News

ത്രിശ്ശൂർ പൂരത്തിരക്കിൽ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സ്

ത്രിശ്ശൂർ പൂരത്തിനോടനുബന്ധിച്ച് ത്രിശ്ശൂർ റോവേഴ്സും റേഞ്ചേഴ്സും നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ ട്രാഫിക് സേവന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കഴിഞ്ഞ 32 വർഷങ്ങളായി എല്ലാ പൂര കാലത്തും ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സിന്റെ സേവനം ജനങ്ങൾക്ക് ലഭ്യമാകുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ റോഡ് മുറിച്ചു കടക്കുന്നതിനും ദൂരദേശങ്ങളിൽ നിന്നും വരുന്നവർക്ക് വഴികാട്ടികളായും പൂരം എക്സിബിഷനിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സ് ട്രാഫിക് പോലീസിനെ സഹായിക്കുന്നു. പൂരത്തിന് ഒരാഴ്ച നീണ്ടു നിൽക്കുന്ന ട്രാഫിക് സേവന പ്രവർത്തനങ്ങളിലും ചമയ പ്രദർശന ദിവസങ്ങളിൽ…

News

റോവർ റേഞ്ചർ ഓവർനൈറ്റ് ക്യാമ്പ്

റോവർ റേഞ്ചർ ഓവർനൈറ്റ് ക്യാമ്പ്കരിപ്പോൾ ഉപജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോവർ റേഞ്ചർ ദ്വിദിന സഹവാസക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടനം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ നൂറുൽ അമീൻ .ടി.പി നിർവ്വഹിച്ചു .കാസർകോഡ് വെച്ച് നടന്ന സംസ്ഥാന അഡ്വെഞ്ചർ ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾക്കുള്ള അനുമോദനചടങ്ങും,മോമൻ്റോ,സർട്ടിഫിക്കറ്റ് വിതരണവും നടന്നു.കുറ്റിപ്പുറം ഓപ്പൺ റോവർ ക്രൂവിൻ്റെ സീനിയർ റോവർ മേറ്റ് നകുൽസേനൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് അദ്ധ്യക്ഷത വഹിച്ചു…