world news

ചായക്കപ്പ് മോഷ്ടിക്കുന്ന ബംഗ്ലാദേശ് പ്രക്ഷോഭം

ധാക്ക: സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം രാജ്യവ്യാപകമായ ബംഗ്ലാദേശിൽ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിൽ ഇരച്ചെത്തിയ പ്രക്ഷോഭകരികൾ സാരി മുതൽ ചായക്കപ്പ് വരെ മോഷ്ടിച്ചു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ..ഇത്തരത്തിൽനിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇവയൊന്നും സ്ഥിരീകരിക്കാനായിട്ടില്ല. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ധക്ക വിട്ട ഹസീന ദില്ലിയിൽ എത്തി ,ഇന്ത്യ രാഷ്ട്രീയ അഭയം നൽകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്ക‍ർ…

social services

കളിപാട്ടങ്ങളുമായി  ചേച്ചി കുട്ടികൾ എത്തി…

മാനന്തവാടി: കൈ നിറയെ കളിപ്പാട്ടവുമായി ഒരു കൂട്ടം കുട്ടികൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോൾ , മുതിർന്നവർക്ക് ഒന്നും മനസ്സിലായിരുന്നില്ല. ഇന്നലെവരെ കുടിവെള്ള വിതരണവും, ഭക്ഷണ വിതരണവും, ക്യാമ്പിലെത്തുന്ന സാധനസാമഗ്രികളുടെ ലിസ്റ്റ് എടുക്കലും, ഇനം തിരിച്ച് അതാത് സ്ഥാനങ്ങളിൽ വിതരണത്തിന്,തയ്യാറാക്കിവെച്ചുകൊണ്ടിരുന്ന ഒരുകൂട്ടം കുട്ടികൾ, ഇന്ന് കളിപ്പാട്ടവുമായി എത്തിയിരിക്കുന്നു.ഉരുൾപൊട്ടലിന്റെ പേടിപ്പെടുത്തുന്ന ദുരന്തക്കാഴ്ചകൾ ഏൽപ്പിച്ച മുറിവുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുഞ്ഞുമക്കൾക്ക് മാനസിക ഉല്ലാസവും, അവരുടെ ഒറ്റപ്പെടൽ മൂലം ഉണ്ടായ പിരിമുറുക്കങ്ങൾക്കും അയവരുത്താനായി , ആർ സി എൽ പി സ്കൂളിലെ…

world news

ലോക സ്കൗട്ട് പ്രസ്ഥാനത്തിന് പുതിയ ലോഗോ

ജനീവ : വേൾഡ് സ്കൗട്ട് എംബ്ലംതിന് ബ്രൗൺസീ ദ്വീപിലെ ആദ്യത്തെ സ്കൗട്ടിംഗ് പര്യവേഷണത്തിൻ്റെ ക്യാമ്പിൻ്റെ അത്ര പഴക്കമുള്ളതാണ്. വർഷങ്ങളായി ബാഡ്ജ് പരിഷ്കരിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ അതിൻ്റെ പ്രതീകാത്മകത ഒരിക്കലും മാറിയിട്ടില്ല. ഒരു പർപ്പിൾ, വൃത്താകൃതിയിലുള്ള ലോഗോ, മധ്യഭാഗത്ത് ഫ്ലെർ-ഡി-ലിസ്, ചുറ്റും ഒരു റീഫ് കെട്ട് കൊണ്ട് കെട്ടിയ നീളമുള്ള കയറാൽ ചുറ്റപ്പെട്ടിരിക്കുന്നു (ചതുരാകൃതിയിലുള്ള നോട്ട് എന്നും അറിയപ്പെടുന്നു). പ്രസ്ഥാനത്തിൻറെ സ്ഥാപകനായ ബേഡൻ-പവൽ ബ്രിട്ടീഷ് ആർമി സ്‌കൗട്ടുകൾക്ക് നൽകിയ ഒരു ഫ്ലൂർ-ഡി-ലിസ് ബാഡ്ജ് ഉപയോഗിക്കുകയും പിന്നീട്…

social services

ചില്ലറ തൊട്ടുകളുമായി ശിവനന്ദനയും ശിവന്യയും കളക്ടറേറ്റ് പടിക്കൽ

ത്രിശ്ശൂർ- ടെലിവിഷന്‍ വാങ്ങാനും ഒരു സൈക്കിള്‍ വാങ്ങാനുമായി ചേര്‍ത്തുവച്ച നാണയങ്ങളുമായാണ് സഹോദരിമാരായ ശിവനന്ദനയും ശിവന്യയും ഇന്ന് കളക്ടറേറ്റില്‍ എത്തിയത്. ടിവിയും സൈക്കിളും പിന്നീട് വാങ്ങാം എന്ന് ശിവന്യ പറഞ്ഞു നിർത്തിയപ്പോൾ , ശിവനന്ദ കുന്നിക്കുരു പോലെ കൂട്ടിവച്ചിരുന്ന നാണയത്തുട്ടുകളും , അച്ഛനും അമ്മാവന്മാരും , ബന്ധുക്കളും എല്ലാം നൽകിയ ചെറിയ ചെറിയ സമ്മാനത്തുകള്‍ മുതൽ കഴിഞ്ഞകാലങ്ങളിൽ കിട്ടിയ ചെറുതും വലുതുമായ മുഴുവൻ സമ്പാദ്യവും ചേർത്തുപിടിച്ച് അവർ ഒരു നാടിൻറെ കണ്ണീരൊപ്പാൻ രാവിലെ തന്നെ കളക്ടറേറ്റിലേക്ക് പുറപ്പെട്ടു. രക്ഷിതാക്കളിൽ…

education

*സഹോദരിക്ക് വീടൊരുക്കാൻ കൈത്താങ്ങായി സ്കൗട്ട്-ഗൈഡ് സംഘം*

ത്രിശ്ശൂർ- കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആവിഷ്കരിച്ച് സംസ്ഥാനത്തിലുടനീളം നടപ്പിലാക്കി വരുന്ന സ്നേഹഭവന പദ്ധതിയിലേക്ക് ത്രിശ്ശൂർ ജില്ലയും പങ്കാളികളാകുന്നു. പദ്ധതിയുടെ ഭാഗമായി ത്രിശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ നടത്തറ ഗ്രാമപഞ്ചായത്തിലെ ഒരു വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്റെ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. ഭവനത്തിന്റെ വാർക്കയോടനുബന്ധിച്ച് പൂച്ചെട്ടി എ. കെ. എം. എച്ച. എസ്. സ്കൂളിലെ സ്കൗട്ടുകളും ഗൈഡുകളും അധ്യാപകരും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ഈസ്റ്റ് ലോക്കൽ സെക്രട്ടറി ശ്രീ.ഡേവിസ് കണ്ണൂക്കാടൻ നേതൃത്വം നൽകി. പഴയപേപ്പറുകളും ആക്രിസാധനങ്ങളും…

Emergency Services

വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങളിലേക്ക് വളണ്ടിയർ ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം

കല്പറ്റ:വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും പങ്കാളികളാവാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം… രജിസ്റ്റർ ചെയ്യുന്നവരെ ആവശ്യാനുസരണം ജില്ലാ കൺട്രോൾ റൂമിൽ നിന്നും വിളിക്കുന്നതാണ്. ഗൂഗിൾ ഫോം ലിങ്ക് : https://forms.gle/NgXqtWuFYZMUU3NVA ജില്ലാ കളക്ടറുടെ വാട്ട്സ്ആപ്പ് ചാനൽ ഫോളൊ ചെയ്യുന്നതിനുള്ള ലിങ്ക്:https://whatsapp.com/channel/0029Va4qfwI89inYbKT4vK1G

Trends

ചൂരൽമലയിൽ സേവന സന്നദ്ധരായി സ്കൗട്സ് ആൻ്റ് ഗൈഡ്സ്

മാനന്തവാടി: ചൂരൽമലയിലെ ദുരന്തമുഖത്ത് സേവന സന്നദ്ധരായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ടീം അവരുടെ പ്രവർത്തനങ്ങൾ നടത്തിവരുന്നു .റസ്ക്യൂ ടീം അംഗങ്ങൾക്കും, മറ്റ് പ്രവർത്തകർക്കും ഭക്ഷണം, കുടിവെള്ളം, എന്നിവ വിതരണം ചെയ്യുന്നതിലും ഫസ്റ്റ് എയ്ഡ് സഹായങ്ങൾ എത്തിക്കുന്നതിനും . ഒപ്പം ദുരന്തമുഖത്തെ വീണ്ടും മലിനമാകാതിരിക്കാൻ അവിടെ നിന്നും പ്ലാസ്റ്റിക് കുപ്പികളും മറ്റ് വേയ്സ്റ്റും നിർമ്മാർജ്ജനം ചെയ്യുന്ന പരിസര ശുചീകരണത്തിലും അവർ കാര്യക്ഷമമായി ഇടപെടുന്നു. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ ദിവസവും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അവരുടെ…