സ്കൗട്ട് നിയമം


1.    ഒരു സ്കൗട്ട് വിശ്വസ്തനാണ്.
2.    ഒരു സ്കൗട്ട് കൂറുള്ളവനാണ്.
3.    ഒരു സ്കൗട്ട് എല്ലാവരുടേയും സ്നേഹിതനും മറ്റ് ഓരോ സ്കൗട്ടിന്‍റെയും സഹോദരനുമാണ്.
4.    ഒരു സ്കൗട്ട് മര്യാദയുള്ളവനാണ്.
5.    ഒരു സ്കൗട്ട് ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനുമാണ്.
6.    ഒരു സ്കൗട്ട് അച്ചടക്കമുള്ളവനും പൊതുമുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനുമാണ്.
7.    ഒരു സ്കൗട്ട് ധൈര്യമുള്ളവനാണ്.
8.    ഒരു സ്കൗട്ട് മിതവ്യയശീലമുള്ളവനാണ്.
9.    ഒരു സ്കൗട്ട് മനസാ, വാചാ, കർമ്മണാ ശുദ്ധിയുള്ളവനാണ്.

ഗൈഡ് നിയമം


1.    ഒരു ഗൈഡ് വിശ്വസ്തയാണ്.
2.    ഒരു ഗൈഡ് കൂറുള്ളവളാണ്.
3.    ഒരു ഗൈഡ് എല്ലാവരുടേയും സ്നേഹിതയും മറ്റ് ഓരോ ഗൈഡിന്‍റെയും സഹോദരിയുമാണ്.
4.    ഒരു ഗൈഡ് മര്യാദയുള്ളവളാണ്.
5.    ഒരു ഗൈഡ് ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവളുമാണ്.
6.    ഒരു ഗൈഡ് അച്ചടക്കമുള്ളവളും പൊതുമുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവളുമാണ്.
7.    ഒരു ഗൈഡ് ധൈര്യമുള്ളവളാണ്.
8.    ഒരു ഗൈഡ് മിതവ്യയശീലമുള്ളവളാണ്.
9.    ഒരു ഗൈഡ് മനസാ, വാചാ, കർമ്മണാ ശുദ്ധിയുള്ളവളാണ്.

വിവരണം 

01. ഒരു സ്കൌട്ട് വിശ്വസ്ത്നാണ്.

സ്വന്തം പ്രവര്‍ത്തന ശൈലിയിലൂടെ മറ്റുള്ളവരുടെ വിശ്വാസം ആര്‍ജിക്കുമ്പോള്‍ മാത്രമേ നാം വിശ്വസ്തരാകുന്നുള്ളു.

02.    ഒരു സ്കൌട്ട് കൂറുളള്ളവനാണ്.

ഒരു സ്കൌട്ട് അമ്മയോടും രാജ്യത്തോടും ദൈവത്തോടും കൂറുള്ളവനായിരിക്കണം. സുന്ദരമായ ഈ ലോകത്ത് ജീവിക്കുവാനും ഈ ലോകം കാണുവാനും അവസരം തന്ന ദൈവത്തോടും കൂറുള്ളവനായിരിക്കണം.

03. ഒരു സ്കൌട്ട് എല്ലാവരുടെയും സ്നേഹിതനും മറ്റൊരോ സ്കൌട്ടിന്‍റെ സഹോദരനും ആണ്.

അമ്മയായ സ്കൌട്ട് പ്രസ്ഥാനത്തിലെ മക്കളായ ഓരോ സ്കൌട്ടും പരസ്പരം സഹോദരങ്ങള്‍ ആയിരിക്കണം.

04. ഒരു സ്കൌട്ട് മര്യദയുള്ളവനാണ്.

മര്യാദ എന്നാല്‍ മറ്റുള്ളവരോടുള്ള ബഹുമാനിക്കുവാനും സമൂഹത്തോടുള്ള കടപ്പാട് നിര്‍വഹിക്കുന്നതിനും മനസുള്ളവനും ആയിരിക്കണം.

05. ഒരു സ്കൌട്ട് ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനും ആണ്.

ഒരു സ്കൌട്ട് ജന്തുകളുടെയും പ്രകൃതിയുടെയും സ്നേഹിതനായിരിക്കണം.ജന്തുക്കളുടെ സ്നേഹിതന്‍ എന്ന പറയുമ്പോള്‍ പ്രപഞ്ചത്തിലുള്ള മറ്റ് ജീവജാലങ്ങളോട് കരുണ ഉള്ളവനയിരിക്കണം.

06. ഒരു സ്കൌട്ട് അച്ചടക്കമുള്ളവനും പൊതുമുതല്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നവനുമാണ്.

സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നത് അച്ചടക്കതിലൂടെ ആയിരിക്കും. പൊതു മുതല്‍ നമ്മുടെ സ്വത്താണ്. അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

07. ഒരു സ്കൌട്ട് ധൈര്യമുല്ള്ള വനായിരിക്കണം.

ഒരു സ്കൌട്ട് ശാരീരികമായും മാനസികമായും ധൈര്യം ഉള്ളവനായിരിക്കണം.ഏതൊരു പ്രതിസന്ധിയിലും തളരാതെ നേരിടാന്‍ കഴിവുള്ളവനായിരിക്കണം.

08. ഒരു സ്കൌട്ട് മിതവ്യയശീലമുള്ളവനായിരിക്കണം.

ഏതൊരു കാര്യവും മിതമായി ഉപയോഗിക്കുവാന്‍ കഴിവുള്ളവനായിരിക്കണം.

09. ഒരു സ്കൌട്ട് മനസാ വാചാ കര്‍മണാ ശുദ്ധി ഉള്ളവനായിരിക്കണം.

ഒരു സ്കൌട്ട് ഏതൊരു പ്രവര്‍ത്തി ചെയ്യുമ്പോഴും മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും ശുദ്ധിയുള്ളവനായിരിക്കണം.