
കരിപ്പോൾ: കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ സംഘടിപ്പിച്ച നവനിർമ്മാൺ ക്യാമ്പ് പങ്കാളിത്തം കൊണ്ടും വിവിധ സ്കൗട്ട് വിഷയങ്ങളുടെ വ്യത്യസ്തവും പ്രവർത്തനാധിഷ്ഠിതവുമായ അവതരണം കൊണ്ടും കുട്ടികൾക്ക് പുതുമയായി. 800 കുട്ടികളും 60 യൂണിറ്റ് ലീഡേഴ്സും പങ്കെടുത്ത ക്യാമ്പ് കരിപ്പോൾ GMHS ലെ പ്രധാനാധ്യാപികയും LAഎക്സിക്യൂട്ടീവ് മെമ്പറുമായ ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ.പ്രസിഡൻ്റ് സൈദ് കരിപ്പോൾ മുഖ്യപ്രഭാഷണം നിർവഹിച്ചു .അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് ഓർഗനൈസിംഗ് കമ്മീഷണർ മുഹമ്മദ് അമീൻ .ടി സ്വാഗതം പറഞ്ഞ യോഗത്തിൽ എ.ഡി.ഒ.സി പി ഷാഹിന അദ്ധ്യക്ഷത വഹിച്ചു.ജില്ല കമ്മീഷണർ എം.ബാലകൃഷ്ണൻ മാസ്റ്റർ ആമുഖഭാഷണം നടത്തി.

മുഹമ്മദ് യാസിർ.പി,മുഹമ്മദ് കടലായി എന്നിവർ ഫ്ലാഗ് സെറിമണിക്ക് നേതൃത്വം നൽകി. സ്കൗ്ട്ട് ഡി.ഒ.സി ജിബി ജോർജ് ചടങ്ങിൽ നന്ദി പറഞ്ഞു .വിവിധ ബേസുകളിലായി മെസെഞ്ചർ ഓഫ് പീസ്,സുസ്ഥിര വികസന ലക്ഷ്യങ്ങൾ,വോഗിൾ ക്രാഫ്റ്റ്,ഹാം റേഡിയോ,ഫ്ലാഗ് , സ്കാർഫ് റോളിംഗ്,ഫ്രീ ബീയിംഗ് മീ,പ്ലാസ്റ്റിക് ടൈഡ് ടേണേഴ്സ് ചലഞ്ച് തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി.

സമാപനസമ്മേളനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .ജില്ല ട്രെയ്നിംഗ് കമ്മീഷണർ വി.കെ.കോമളവല്ലി ,ഡി.ഒ.സി.ഗൈഡ്സ് ഷൈബി പാലയ്ക്കൽ,ജില്ല കമ്മീഷണർ ഫ്ലോക് കെ.പി.വഹീദ ,ജില്ല സെക്രട്ടറി പി.ജെ..അമീൻ LA
ട്രഷറർ ശശികല നമ്പലാട്ട് ,ജോ.സെക്രട്ടറി ബിന്ദു.കെ, കബ്ബ് ട്രെയ്നിംഗ് കൗൺസിലർ സ്മിത .വി,ഗൈഡ് ട്രെയ്നിംഗ് കൗൺസിലർ പ്രിയലത,മീഡിയ കോഡിനേറ്റർ ഹാഫിസ് മുഹമ്മദ് , ബിജുപോൾ,മിനി,നൗഫൽ ഐഡിയൽ തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പ്ക്കുറിപ്പുകൾ

ഒരു ഇടവേളക്ക് ശേഷമാണ് സജീവമായി ക്യാമ്പിൽ എത്തുന്നത്, രാവിലെ കുട്ടികളുടെ എണ്ണം കണ്ടപ്പോൾ ചെറിയ ആശങ്ക ഉണ്ടായിരുന്നെങ്കിലും കുട്ടികളും യൂണിറ്റ് ലീഡർമാരും അവസരത്തിനൊത്ത് ഉയർന്നത്തോടെ എല്ലാം വേഗം ട്രാക്കിൽ ആയി.

എല്ലാം കൊണ്ടും മികച്ച ഒരു ക്യാമ്പ് ആയിരുന്നു, കുട്ടികൾ ശരിക്കും ആസ്വദിച്ചപ്പോൾ യൂണിറ്റ് ലീഡർമാർ കൂടെ ഉണ്ടായിരുന്നു.
കൂട്ടായ്മയുടെ വിജയം തന്നെയാണിത്. അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരേ ഊണും ഉറക്കവും ഒഴിച്ച് സംഘടിപ്പിച്ചതിന്, നന്ദി സഹോദരങ്ങളെ പങ്കെടുത്ത് നല്ല അനുഭവം ആക്കിയതിൽ.
നിങ്ങൾ ഓരോരുത്തരും ഈ പ്രസ്ഥാനത്തിൻ്റെ കരുത്താണ്.
മുഹമ്മദ് കടലായി

*കടലായി* യുടെ വാക്കുകൾക്ക് ആഴവും പരപ്പുമുണ്ട്…
യൂണിറ്റുകളുടെ കുഞ്ഞു കുഞ്ഞു *നീർച്ചാലു* കൾ
*പുഴ* യായി ഒഴുകിയെത്തിയാൽ …
നമുക്കെങ്ങനെ ഒരുമയുടെ ഒരു മഹാ *കടൽ* തീർക്കാതിരിക്കാനൊക്കും…
ആശങ്കകളുടെ കാർമേഘങ്ങൾക്ക് നടുവിൽ.. ആത്മബലത്തിന്റെ ധ്വജം മുന്നോട്ടുവീശുന്ന സ്ഥൈര്യതയുള്ള നേതൃത്വം നെഞ്ചുവിരിച്ച് മുന്നിൽ നിൽക്കുമ്പോൾ… നാമെന്തിന് ആകുലരാവണം..
പുതിയ സമൂഹത്തിൻറെ മക്കൾ വലിയ തോതിൽ ഈ സംഘടനയെ ഏറ്റെടുത്തിരിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല….
അതിൽ മുഖ്യ പങ്ക് കാലത്തിനൊത്ത നമ്മുടെ ചുവടുവെപ്പുകളാണെന്നതിൽ രണ്ടഭിപ്രായവുമില്ല…
സ്നേഹപൂർവ്വം
ഹഫീസ്

എല്ലാവർക്കും നന്ദി. കൂട്ടായ്മയുടെ വിജയം. കുറഞ്ഞ സമയം.. കൂടുതൽ കാര്യങ്ങൾ… ബാലൻ സാറിന്റെ മുഴുവൻ സമയ സാനിധ്യവും ക്ലാസ്സുകളും , DC വഹീദ ടീച്ചറുടെ സാനിധ്യവും ഇടപെടലുകളും , DOC ജിബി സാറിന്റെ ക്ലാസുകൾ,DOC ഷൈബി ടീച്ചർ, ജില്ലാ സെക്രട്ടറി അമീൻ പിജെ സർ DTC കോമളവല്ലി ടീച്ചർ എന്നിവരുടെ വിസിറ്റിങ്, കടലായി സാറിന്റെ അനുഭവ സമ്പത്ത്, യൂണിഫോമിൽ നേതൃത്വം നൽകിയ യൂണിറ്റ് ലീഡേഴ്സ്, ഇന്നലെ മുതൽ ക്യാമ്പിന് വേണ്ടി പ്രവർത്തിച്ച റോവേഴ്സ്, റേഞ്ചേഴ്സ് ,SRM അർജുൻ,എല്ലാം ക്യാമറയിൽ പകർത്തിയ HAFEEZ സർ,
ബിജു സർ, സ്മിത ടീച്ചർ അടക്കമുള്ള സഹ പ്രവർത്തകർ
ഈ വിജയത്തിന് മധുരം കൂടുതലാണ് **
ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം ഈ വർഷം പ്രസ്ഥാനത്തിലേക്ക് വന്ന ഇത്രയും അധികം കുട്ടികൾക്ക് വേണ്ടി ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുറ്റിപ്പുറം LA എന്ന കൂട്ടായ്മക്ക് സാധ്യമാകാത്ത ഒന്നുമില്ല എന്നതിന്റെ അടയാളമാണ് ഈ ഈ ക്യാമ്പ്…………. മുഹമ്മദ് അമീൻ റ്റി .ADOC KUTTIPURAM
അഭിനന്ദന കുറിപ്പുകൾ
*കൂട്ടായ്മയുടെ വിജയം*
എണ്ണയിട്ട യന്ത്രം പോലെ ഒരേ മനസ്സോടെ സേവനസന്നദ്ധതയോടെ നവനിർമ്മാൺ ക്യാമ്പിനായി വിയർപ്പൊഴുക്കിയ എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി
Heartiest Thanks to
Team Kuttippuram LA
LA secretary KUTTIPURAM
ഇന്നത്തെ LA പ്രോഗ്രാം സംഘാടക മികവ് കൊണ്ടും പങ്കാളിത്വം കൊണ്ടും അടിപൊളിയായി🫡
പിന്നിൽ പ്രവർത്തിച്ചവർക്കും മുന്നിൽ നയിച്ചവർക്കും നേതൃത്വം നൽകിയവർക്കും ഭാഗവാക്കായവർക്കും ഒരായിരം അഭിനന്ദനങ്ങൾ… District secretary TIRUR
വളരെ കുറഞ്ഞ സമയം കൊണ്ട്, കൃത്യമായ പ്ലാനിംഗോടെ, നടത്തിയ നവനിർമാൺ ക്യാമ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. ടീം കുറ്റിപ്പുറം DOC s tirur
Keep Scout Library in your pocket
Read posts, circulars and ebooks in the free Android app, practise quizzes and get notified when new circulars are published.
Get the app on Google PlayBrowse ebooks
