state world news

ജീവനക്കാർക്ക്‌ 4000 രൂപ ബോണസ്‌
2750 രൂപ ഉത്സവ ബത്ത

തിരുവനന്തപുരം:ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ്…

world news

നിങ്ങളുടെ പ്രായ,18നും 23നും ഇടയിലാണോ? എങ്കില്‍ ഒരു ദിവസം ബ്രിട്ടീഷ് ഹൈക്കമ്മീഷണറാകാം

ഇന്ത്യന്‍ യുവതികളെ ക്ഷണിച്ച് യുകെ അപേക്ഷകള്‍ സെപ്റ്റംബര്‍ നാല് വരെ അയക്കാം ന്യൂ ഡൽഹി: പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് 18നും 23നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ബ്രിട്ടീഷ് ഹൈക്കമ്മീഷണറാകാനുള്ള അവസരം. അവസരം ഒരു ദിവസത്തേക്കാണ്. ‘ഹൈ കമ്മീഷണര്‍ ഫോര്‍ എ ഡേ’ എന്ന പേരില്‍ നടക്കുന്ന മത്സരത്തിനൊടുവില്‍ തെരഞ്ഞെടുക്കുന്ന ഒരാൾക്കാണ് അവസരം.സെപ്റ്റംബര്‍ നാലിനു മുമ്പ് ഇതിനായി താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ‘യുകെയ്ക്കും ഇന്ത്യയ്ക്കും എങ്ങനെ ഭാവി തലമുറയ്ക്ക് പ്രയോജനം ചെയ്യുന്ന വിധത്തില്‍ സാങ്കേതികവിദ്യയില്‍ എങ്ങനെ സഹകരിക്കാനാകും’…

National world news

കെയ്‌റോയിൽ 14 ഇന്ത്യൻ പ്രതിനിധികൾ..

കെയ്റോ: 2024 ഓഗസ്റ്റ് 17 മുതൽ 23 വരെ ഈജിപ്തിലെ കെയ്‌റോയിൽ നടക്കുന്ന 43-ാമത് ലോക സ്കൗട്ട് കോൺഫറൻസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിനെ പ്രതിനിധീകരിച്ച് 14 അംഗങ്ങൾ അടങ്ങുന്ന പ്രതിനിധിസംഘം, നാഷണൽ ചീഫ് കമ്മീഷണർ കെ കെ കണ്ഡെവൽ നയിക്കുന്ന ടീമിൽ 5 പേർ പ്രതിനിധികളായി ചർച്ചകളിൽ പങ്കുചേരും, 7 പേര് ഒബ്‌സർവേർസ് ആയും, ഒരാള് ഇൻ്റർനാഷണൽ സർവീസ് ടീം അംഗവുമാണ്.കാലോചിതമായ മാറ്റങ്ങൾ ചർച്ച ആകുന്ന ബി എസ് ജി ക്ക് കോൺഫറൻസ് പുതിയ ദിശ…

world news

ചായക്കപ്പ് മോഷ്ടിക്കുന്ന ബംഗ്ലാദേശ് പ്രക്ഷോഭം

ധാക്ക: സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം രാജ്യവ്യാപകമായ ബംഗ്ലാദേശിൽ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിൽ ഇരച്ചെത്തിയ പ്രക്ഷോഭകരികൾ സാരി മുതൽ ചായക്കപ്പ് വരെ മോഷ്ടിച്ചു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ..ഇത്തരത്തിൽനിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇവയൊന്നും സ്ഥിരീകരിക്കാനായിട്ടില്ല. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ധക്ക വിട്ട ഹസീന ദില്ലിയിൽ എത്തി ,ഇന്ത്യ രാഷ്ട്രീയ അഭയം നൽകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്ക‍ർ…

world news

ലോക സ്കൗട്ട് പ്രസ്ഥാനത്തിന് പുതിയ ലോഗോ

ജനീവ : വേൾഡ് സ്കൗട്ട് എംബ്ലംതിന് ബ്രൗൺസീ ദ്വീപിലെ ആദ്യത്തെ സ്കൗട്ടിംഗ് പര്യവേഷണത്തിൻ്റെ ക്യാമ്പിൻ്റെ അത്ര പഴക്കമുള്ളതാണ്. വർഷങ്ങളായി ബാഡ്ജ് പരിഷ്കരിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ അതിൻ്റെ പ്രതീകാത്മകത ഒരിക്കലും മാറിയിട്ടില്ല. ഒരു പർപ്പിൾ, വൃത്താകൃതിയിലുള്ള ലോഗോ, മധ്യഭാഗത്ത് ഫ്ലെർ-ഡി-ലിസ്, ചുറ്റും ഒരു റീഫ് കെട്ട് കൊണ്ട് കെട്ടിയ നീളമുള്ള കയറാൽ ചുറ്റപ്പെട്ടിരിക്കുന്നു (ചതുരാകൃതിയിലുള്ള നോട്ട് എന്നും അറിയപ്പെടുന്നു). പ്രസ്ഥാനത്തിൻറെ സ്ഥാപകനായ ബേഡൻ-പവൽ ബ്രിട്ടീഷ് ആർമി സ്‌കൗട്ടുകൾക്ക് നൽകിയ ഒരു ഫ്ലൂർ-ഡി-ലിസ് ബാഡ്ജ് ഉപയോഗിക്കുകയും പിന്നീട്…