Emergency Services

സന്നദ്ധസേന ആപ്ലിക്കേഷന്‍ സജ്ജമായി.

കോഴിക്കോട്: കേരളത്തിലെ സന്നദ്ധ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വേണ്ടി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ “സന്നദ്ധസേന” ആപ്ലിക്കേഷന്‍ സജ്ജമായി. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങള്‍ കൃത്യമായി അറിയുന്നതിനും ദുരന്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉതകുന്നതാണിത്. സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുവാനും മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുവാനും സാധിക്കും. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സോഷ്യല്‍ ക്രെഡിറ്റ് പോയിന്റുകള്‍ ആര്‍ജ്ജിക്കുവാനും കഴിയും. രാജ്യത്താദ്യമായി സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ഒരു വകുപ്പ് രൂപീകരിച്ചത്…

Emergency Services

ഉരുള്‍പൊട്ടല്‍: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക. വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, ഉടമസ്ഥന്റെ പേര്, മറ്റു വിവരങ്ങള്‍ അറിയുന്നവര്‍ കല്‍പ്പറ്റ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ടോ, തപാല്‍, ഫോണ്‍, ഇ-മെയില്‍ മുഖേനയോ അറിയിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഫോണ്‍- 9188961929, 04936- 202607 നമ്പറുകളില്‍ ബന്ധപ്പെടാം. ഇ-മെയില്‍ [email protected]

Emergency Services

ബാക്ക് ടു ഹോം കിറ്റ്

വയനാട്:ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കി ഉടനെ പുനരധിവസിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടന്നു വരുന്നു.ഇവരുടെ പുതിയ താമസ സ്ഥലത്ത് ലഭ്യമാക്കുന്നതിന് വേണ്ടി താഴെ പറയുന്ന സാധനങ്ങൾ ആവശ്യമുണ്ട്.ബാക്ക് ടു ഹോം കിറ്റ്(Back to home kit) അലമാര (Wardrobe) കട്ടില്‍ ( Cot) മേശ (Table) കസേര (Chair) സ്റ്റൗ (Cooking stove) കുക്കര്‍ (Cooker) പാചക പാത്രങ്ങള്‍ (കടായി,സോസ് പാന്‍,തവ, കാസ്സറോള്‍, കലം)Cooking Utensils (Kadai,…

Emergency Services

വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങളിലേക്ക് വളണ്ടിയർ ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം

കല്പറ്റ:വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും പങ്കാളികളാവാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം… രജിസ്റ്റർ ചെയ്യുന്നവരെ ആവശ്യാനുസരണം ജില്ലാ കൺട്രോൾ റൂമിൽ നിന്നും വിളിക്കുന്നതാണ്. ഗൂഗിൾ ഫോം ലിങ്ക് : https://forms.gle/NgXqtWuFYZMUU3NVA ജില്ലാ കളക്ടറുടെ വാട്ട്സ്ആപ്പ് ചാനൽ ഫോളൊ ചെയ്യുന്നതിനുള്ള ലിങ്ക്:https://whatsapp.com/channel/0029Va4qfwI89inYbKT4vK1G