തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും നെല്‍കൃഷി ഒരുക്കി നീലഗിരി കോളേജ്.
താളൂർ: കോവിഡ് കാലത്താണ് “ഗ്രീൻ പോസിറ്റീവ്” എന്ന് നാമകരണം ചെയ്ത കാര്‍ഷിക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഒരു വര്‍ഷം 10 ടണ്ണിലധികം അരി ഉൽപാദിപ്പിക്കുന്നുണ്ട്. കൂടാതെ, മത്സ്യകൃഷിയും ഫ്രൂട്സ് ഗാർഡനും വിവിധയിനം പച്ചക്കറികളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അയൽവാസികളുടെയും കൂട്ടായ്മയിലൂടെ വിപുലമായി നടന്നു വരുന്നു. രണ്ട് വർഷങ്ങളായി പൂ കൃഷിയും ഉണ്ട് ക്യാമ്പസിൽ. പാടത്തും പറമ്പിലും ഇറങ്ങി ശീലമില്ലാത്ത പുതു തലമുറയിലെ മക്കള്‍ക്ക് മണ്ണിൽ പണിയെടുക്കുന്നതിന്റെ മൂല്യവും അധ്വാനത്തിന്റെ വിലയും അറിയാനും കാർഷിക മേഖലയോട് ആഭിമുഖ്യം ഉണ്ടാക്കുക എന്നതുമാണ്…

