association news education

ലീഡേഴ്സ് മീറ്റ്  കുമാരി. ടിവോണ ബിജോയ് ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട:ലീഡേഴ്സ് മീറ്റ് കുമാരി. ടിവോണ ബിജോയ് ഉദ്ഘാടനം ചെയ്തു എന്ന വാർത്ത പുറത്തുവന്നതുടൻ തന്നെ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ആരാണ് ഡിവോണ , വേൾഡ് സ്കൗട്ട് കോൺഫറൻസിന് ശേഷം യുവതി യുവാക്കൾക്ക് പ്രാധാന്യം നൽകി ആയിരിക്കണം യൂത്ത് പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യേണ്ടത് എന്നും നടപ്പാക്കേണ്ടത് എന്നും നയപരമായ തീരുമാനം എടുത്തതിന്റെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷൻറെ യുവജന പോളിസിയിൽ കൃത്യമായ ധാരണയോടെ യുവതി യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് അതിൻറെ ഭാഗമായാണ് സാധാരണ നടക്കുന്ന രീതിയിൽ…

association news

ട്രൂപ്പ് – കമ്പനി ലീഡേഴ്സ് മീറ്റ് 24ന്

ഇരിഞ്ഞാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷൻ്റെ ട്രൂപ്പ് കമ്പനി ലീഡേഴ്സ് മീറ്റ് 2024 ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഇരിഞ്ഞാലക്കുട ജില്ല ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ (ഗവ. ബോയ്സ് സ്കൂൾ കോമ്പൗണ്ട്) വെച്ച് നടക്കും . UP, HS, HSS വിഭാഗങ്ങളിലെ വിവിധ യൂണിറ്റുകളിൽ നിന്നും 250 ഓളം വരുന്ന ട്രൂപ്പ് കമ്പനി ലീഡർമാരായ സ്കൗട്ട് ഗൈഡുകൾ പങ്കെടുക്കും.

association news

ഭാസ്കരൻ മാസ്റ്റർ അനുസ്മരണം

കോഴിക്കോട് : വടകരയുടെ സ്കൗട്ടിംഗ് മോഹങ്ങളെ തളിരണിയിച്ച ആദ്യകാല സാരഥി ശ്രീ. ഭാസ്കരൻ മാസ്റ്റർ. ഓർക്കാട്ടേരിയിലെ ഇടവഴികളിലൂടെ കാക്കി ഷർട്ടും കാക്കിട്രൗസറുമിട്ട് കുട്ടികൾ നടന്നു പോകുമ്പോൾ “ഭാസ്കരൻ മാഷെ കുട്ടികൾ” വരുന്നു എന്നു നാട്ടുകാർ പറയുമായിരുന്നത്രേ. സ്കൗട്ടിംഗിനോട് ഒരു വല്ലാത്ത അഭിനിവേശമായിരുന്നു മാഷക്ക്. ജില്ലയിലെ കുട്ടികളുടെ ക്യാമ്പുകളിലെല്ലാം അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു. 1978 ൽ മരുതോങ്കര ഹൈസ്കൂളിൽ വച്ച് നടന്ന നോർത്തേൺ ഏരിയ സ്കൗട്ട് ക്യാമ്പിൽ വച്ചാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. കർക്കശക്കാരനായ ക്യാമ്പ് ലീഡർ. നിർദ്ദേശങ്ങൾ…

association news

ഓണക്കോടി സ്നേഹികോടി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും.

മലപ്പുറം: ഇത്തവണ ഓണത്തിന് ഒരു കുപ്പായം എനിക്ക് കൂടുതൽ വേണം: ആറാം ക്ലാസുകാരി അനുഗ്രഹ ബിജു, ഏറെ വാശിയോടെ കുപ്പായത്തിനായി അച്ഛൻ ബൈജുവിനോട് അല്പം കൊഞ്ചലോടെ എന്നാൽ ഏറെ ഗൗരവത്തിൽ പറയുകയാണ്, എന്തിനാണ് രണ്ടു ഉടുപ്പ് , ഒന്നുപോരെ, ഒന്നുതന്നെ വാങ്ങാൻ കഴിയാത്തവർ എത്രപേരുണ്ട് അമ്മ സനുജ മകളെ നോക്കി അല്പം പരിഭവത്തോടെ പറഞ്ഞു, അങ്ങനെയുള്ളവർ ഉള്ളതുകൊണ്ടാണ് എനിക്ക് ഇത്തവണ രണ്ടെണ്ണം വേണ്ടത്, അനുഗ്രഹയുടെ മറുപടിയിൽ ആത്മാർത്ഥതയും സ്നേഹവും നിഴലിക്കുന്നുണ്ട് , അമ്മേ ഇത്തവണ രണ്ടു കുപ്പായം…

association news

ഏകദിന സെമിനാർ

ത്രിശൂർ: ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷൻ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ടേഴ്സ് ഗൈഡേഴ്സ് ഏകദിന സെമിനാർ 16.8.2024 വെള്ളിയാഴ്ച്ച ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ . സെമിനാർ രാവിലെ 10 മണിക്ക് എ.എസ്.ഒ.സി. ശ്രീ. ജിജി ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ.ജാക്സൻ സി വാഴപിള്ളി സ്വാഗതവും ജില്ലാ സ്കൗട്ട് ട്രെയ്നിംഗ് കമ്മീഷ്ണർ ശ്രീ.പി.ജി. കൃഷ്ണനുണ്ണി ജില്ലാ ഓർഗനൈസിംഗ് കമ്മീഷ്ണർമാരായ ശ്രീമതി.കെ.കെ. ജോയ്സി, ശ്രീ.കെ.ഡി. ജയപ്രകാശൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. ജില്ലയിലെ 29 യൂണിറ്റുകളിൽ നിന്നും 29 യൂണിറ്റ്…