social services

 സ്നേഹഭവന നിർമ്മാണം -സ്ക്രാപ്പ്  ചലഞ്ചുമായി ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആവിഷ്കരിച്ച് സംസ്ഥാനത്തിലുടനീളം നടപ്പിലാക്കി വരുന്ന സ്നേഹഭവന പദ്ധതിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട ലോക്കൽ അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ സമാഹരണത്തിനായി ,പഴയപേപ്പറുകളും ആക്രിസാധനങ്ങളും ശേഖരിച്ചു ,ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന ശേഖരണ കാമ്പയിൻ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായതായി ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ വി സുശീൽ അറിയിച്ചു.

social services

സ്കൗട്ട് ആൻഡ് ഗൈഡ് സ്നേഹ ഭവനം താക്കോൽ കൈമാറി

തിരൂരങ്ങാടി : പരപ്പനങ്ങാടി ലോക്കൽ അസോസിയേഷനും, ഒ. യു പി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സും സംയുക്തമായി നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽദാനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ പി മുഹമ്മദ് കുട്ടി മുഖ്യാതിഥിയായിരുന്നു. സ്കൗട്ട് ആൻറ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. മാനേജർ എം കെ ബാവ അധ്യക്ഷത വഹിച്ചുതിരൂരങ്ങാടി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് നിർമ്മിക്കുന്ന രണ്ടാമത്തെ സ്നേഹ ഭവനമാണിത്.പതിനൊന്നര ലക്ഷം രൂപയാണ്…

education

പാഠം പാചകം പഠന പ്രവർത്തനത്തിന് തുടക്കമായി

ഉള്ളിയേരി : പാലോറ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ആധുനിക സമൂഹം നേരിടുന്ന മഹാപ്രതിസന്ധിയായ നിറമുള്ള ഭക്ഷണങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ പഠന പ്രവർത്തനമായ പാഠം പാചകം ആരംഭിച്ചു. നിറമുള്ള ഭക്ഷണങ്ങളും പലഹാരവും തിരിച്ചറിയുകയും അവയുടെ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുട്ടികളെ ബോധവൽക്കരിക്കുക വഴി ഓരോ കുടുംബത്തേയും, വരും തലമുറയെയും മഹാവിപത്തിൽ നിന്ന് അകറ്റിനിർത്തുക എന്ന ഉദ്ദേശലക്ഷത്തോടുകൂടിയാണ് ഈ പദ്ധതി വിദ്യാലയം നടപ്പിലാക്കുന്നത്. പാഠം പാചകംനിറമില്ലാഭക്ഷണങ്ങൾആരോഗ്യത്തിലേക്കുള്ള ആദ്യപടി നിറം ചേർത്ത് ഭക്ഷണത്തിനുള്ള സ്വാതന്ത്ര്യം എന്ന പേരിൽ…

AWARDS

സ്കൗട്ട് ഗൈഡ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ദീർഘകാല നിസ്വാർത്ഥ സേവനത്തിനു സംസ്ഥാന സ്കൗട്ട് ഗൈഡ് അസോസിയേഷൻ നൽകുന്ന ലോങ്ങ് സർവീസ് അവാർഡുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രശംസ പത്രവും അംഗീകാരം മുദ്രയും അടങ്ങുന്ന അവാർഡുകൾ കൈമാറും.സംസ്ഥാനത്തെ 42 ഓളം വരുന്ന സ്കൗട്ട് ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 173 കബ്ബ് ബുൾബുൾ , സ്കൗട്ട് ഗൈഡ്, റോവർ റേഞ്ചർ വിഭാഗത്തിലെ അധ്യാപകർക്കാണ് അവാർഡുകൾ നൽകുന്നത്. കല്ല്യാണി മോഹനകുമാർ ആലുവമേരി കെ സി ചാവക്കാട്ചിത്രമോൾ കെ കെ…

education

തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും നെല്‍കൃഷി ഒരുക്കി നീലഗിരി കോളേജ്.

താളൂർ: കോവിഡ് കാലത്താണ് “ഗ്രീൻ പോസിറ്റീവ്” എന്ന് നാമകരണം ചെയ്ത കാര്‍ഷിക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഒരു വര്‍ഷം 10 ടണ്ണിലധികം അരി ഉൽപാദിപ്പിക്കുന്നുണ്ട്. കൂടാതെ, മത്സ്യകൃഷിയും ഫ്രൂട്സ് ഗാർഡനും വിവിധയിനം പച്ചക്കറികളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അയൽവാസികളുടെയും കൂട്ടായ്മയിലൂടെ വിപുലമായി നടന്നു വരുന്നു. രണ്ട് വർഷങ്ങളായി പൂ കൃഷിയും ഉണ്ട് ക്യാമ്പസിൽ. പാടത്തും പറമ്പിലും ഇറങ്ങി ശീലമില്ലാത്ത പുതു തലമുറയിലെ മക്കള്‍ക്ക് മണ്ണിൽ പണിയെടുക്കുന്നതിന്റെ മൂല്യവും അധ്വാനത്തിന്റെ വിലയും അറിയാനും കാർഷിക മേഖലയോട് ആഭിമുഖ്യം ഉണ്ടാക്കുക എന്നതുമാണ്…

Uncategorized

ലോക സ്കൗട്ട് സമ്മേളനത്തിന് 17  തുടക്കമാകും

കെയ്റോ: വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്കൗട്ട് മൂവ്‌മെൻ്റിൻ്റെ (WOSM) ഭരണസമിതി അല്ലെങ്കിൽ പൊതുസമ്മേളനമാണ് വേൾഡ് സ്കൗട്ട് കോൺഫറൻസ്. ഓരോ മൂന്ന് വർഷത്തിലും ആണ് ഇത് നടക്കുക, ലോകമെമ്പാടുമുള്ള സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ മാനദണ്ഡങ്ങൾ, നയങ്ങൾ, പ്രവർത്തന ലക്ഷ്യങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിൽ WOSM അംഗ ഓർഗനൈസേഷനുകൾക്ക് സജീവമായ പങ്ക് വഹിക്കാനുള്ള അവസരം നൽകുന്ന ഒരു വേദിയാണ് ഇത്. A new adventureScouting is embarking on an exciting journey. With the merger of the Youth Forum…

weather Report

WEATHER REPORT

08/08/2024 20:30 IST:- ഓഗസ്റ്റ് 16-നു ബംഗാൾ ഉൾക്കടലിൽ രൂപമെടുക്കുന്ന ശക്തമല്ലാത്ത ന്യൂനമർദ്ദം കരയിൽ കയറാതെ കടലിൽ തന്നെ പടിഞ്ഞാറും കിഴക്കും ദിശയിൽ സഞ്ചരിക്കും. കേരളം കർണാടകം ഗോവ സംസ്ഥാനങ്ങളുടെ തീരങ്ങളിൽ 16/08 മുതൽ അറബിക്കടലിൽ നിന്നും ശക്തമായ കാറ്റു കിഴക്കോട്ടുണ്ടാകും. ഓഗസ്റ്റ് 15 വൈകിട്ട് മുതൽ ഇടവിട്ട ശരാശരി മഴയുമായി വീണ്ടും മഴക്കാലം വരവായി.ഓഗസ്റ്റ് 16 മുതൽ മഴ ശക്തമായി തുടരും.പതിവുപോലെ മധ്യ വടക്കൻ കേരളത്തിൽ (കാസർഗോഡ് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ കനത്ത…

Uncategorized

ഷോട്ട്പുട്ടിൽ കുട്ടികളെ വിറപ്പിച്ച് സ്കൂൾ അധ്യാപകൻ

ത്രിശ്ശൂർ – കുരിയച്ചിറ സെൻറ് ജോസഫ് മോഡൽ ഹയ്യർ സെക്കണ്ടറി സ്കൂളിൽ സ്പോർട്ട്സ് മീറ്റിൽ ഷോട്ട് പുട്ട് എറിയാൻ മടിച്ച് നിന്ന കിട്ടികൾക്ക് മുൻപിൽ പ്രചോദനമായി പ്രതാപൻ മാസ്റ്റർ. മടിച്ച് നിന്ന കുട്ടികൾക്ക് മുൻപിൽ ഷോട്ട്പുട്ട് എടുത്ത് നിശ്ചിതദൂരം എറിഞ്ഞ സ്കൗട്ട് മാസ്റ്റർ കൂടിയായ പ്രതാപൻ മാസ്റ്റർ IMPOSSIBLE ലെ IM തട്ടിതെറിപ്പിച്ച റോവനെ പോലെ കുട്ടികൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഒന്നുമില്ല എന്ന് അവരെ ഓർമ്മപ്പെടുത്തി. കുട്ടികൾക്കായിഷോട്ട് പുട്ട്, ജാവലിൻത്രോ , ഡിസ്കസ് ത്രോ ,…

education

ജന്മദിനാഘോഷങ്ങൾ ഒഴിവാക്കി ഹോളി ചൈൽഡ് വിദ്യാർത്ഥികൾ

മാള : ജന്മദിന ആശംസകളെയൂം, സമ്മാനങ്ങളെയും , ആഘോഷങ്ങളെയും ഏറെ പ്രിയങ്കരമായി ചേർത്തുവയ്ക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ ഈ വർഷം അത് വേണ്ടെന്ന് വയ്ക്കുന്നു. പ്രാർത്ഥനയും ഉപവാസവും എല്ലാം സംഘടിപ്പിച്ചു അവർ നാടിൻറെ ദുഃഖത്തോട് ,അതിജീവനത്തോട് ഐക്യപ്പെടുകയാണ്. കുട്ടികൾ തങ്ങളുടെ ജന്മദിനാഘോഷങ്ങൾ ഈ വർഷം പൂർണ്ണമായും ഒഴിവാക്കി അതിനു ചിലവഴിക്കാനിയി മാറ്റിവെച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി പ്രധാന അധ്യാപിക സിസ്റ്റർ. ഫ്ലോറൻസിയ്‌ക്ക് കൈമാറി. ഞങ്ങളുടെ സമപ്രായക്കാരായ കുട്ടികൾ ഉൾപ്പെടെയുള്ള ചൂരൽ മലയിലും മുണ്ടക്കയിലും മൺ മറയുകയോ. ദുരന്തത്തിന്റെ…

social services

വയനാട്ടിന് സാന്ത്വനമായി ഫിലോകാലിയ ഫൗണ്ടേഷൻ

മാനന്തവാടി: വയനാട് ജനതയെ സഹായിക്കാൻ ഫിലോകാലിയ ഫൗണ്ടേഷൻ 100 വീടുകൾ പണിത് നൽകും ,ഫൌണ്ടേഷൻ സ്ഥാപകരായ ശ്രീ. മാരിയോ ജോസഫും ജിജി മാരി യോയും പറഞ്ഞു… ദുരിതബാധിതർക്കായി സ്വന്തമായി അഞ്ച് സെന്റ് സ്ഥലവും വീടും നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂട് ” എന്ന ഭവന പദ്ധതിയിൽ.വയനാട്ടിലിൽ ,പുൽപള്ളി, കല്പറ്റ, മാനന്തവാടി, മീനങ്ങാടി,, വെള്ളമുണ്ട എന്നീ സ്ഥലങ്ങളിൽ സ്ഥലം വാങ്ങി വീട് നിർമ്മാണം നടത്തുക,ആദ്യഘട്ടമായി 25 വീടുകൾക്ക് പുൽ പള്ളിയിലെ മുള്ളം കൊല്ലി പഞ്ചായത്തിലെ സീതാമൌണ്ടിൽ വച്ച് ശിലാസ്ഥാപനം നടന്നു.ചൂരൽ…