വളാഞ്ചേരി: സ്കൗട്ട് അധ്യാപകർക്കുള്ള പരമോന്നത ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജിന് കെ.കെ ഷമീറലി മാസ്റ്റർ അർഹനായി. മഞ്ചേരി പാപ്പിനിപ്പാറ കെംസിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപക നാണ്. വലിയകുന്ന് കലമ്പൻ കൊട്ടാരത്തിൽ അബൂ ബക്കറിന്റെയും മഞ്ഞളിങ്ങൽ ആയിഷയുടെയും മകനാണ്.
ഷമീറലി മാസ്റ്റർ വലിയകുന്ന്കേരള സ്കൂൾ കലോത്സവങ്ങളിലും,പഞ്ചായത്ത്മേളകളിലും, സഹിത്യോത്സവത്തിലും വർഷങ്ങളായി വിധികർത്താവായും പരിശീലകനായും പ്രവർത്തിക്കുന്നു. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമിയിൽ നിന്നും എ ഗ്രേഡ് ഓടുകൂടി മാപ്പിള കലകളിൽ പരിശീലനം പൂർത്തിയാക്കി .പെരിന്തൽമണ്ണ കലാക്ഷേത്രയിൽ നിന്ന് മാപ്പിളപ്പാട്ട് വട്ടപ്പാട്ട് എന്നിവയിൽ അരങ്ങേറ്റം നടത്തി .പാരമ്പര്യ ഗുരുക്കന്മാരിൽ നിന്ന് വിവിധ മാപ്പിളകലകൾ അഭ്യസിച്ചു.സ്കൂൾ കലോത്സവങ്ങൾ ,യൂണിവേഴ്സിറ്റി മത്സരങ്ങൾ കേരളോത്സവം എന്നിവയിൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.മാപ്പിളപ്പാട്ട് ,വട്ടപ്പാട്ട്, അറബനമുട്ട് ,ദഫ്മുട്ട് ,കോൽക്കളി ,നാടോടി നൃത്തം, നാടകം, സ്കിറ്റ്, മൈമിംഗ്, ദേശഭക്തിഗാനം സംഘഗാനം തുടങ്ങി വിവിധ മത്സരഇനങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്.*MSc Mathematics with BEd*MA Psychology*MBA*Counselling,career guidance,motivation trainer*Rashtrapathi award holder(in scouting)*Himalaya wood badge (HWB) holder* NSS programme officer ആയി സേവനം അനുഷ്ടിച്ചു*സ്കൗട്ട് മാസ്റ്റർ ആയും ഗണിതശാസ്ത്ര അധ്യാപകനായും വിധികാർത്തവായും മാപ്പിള കല പരിശീലകനായും കൗണ്‍സലിംഗ് ട്രെയിനറായും പ്രവർത്തിച്ച് വരുന്നു.