“`വൈവിധ്യങ്ങളുടെ സമ്പന്നതയില്‍ ഐക്യത്തിന്റെ കാണാച്ചരട് കൊണ്ട് ബന്ധിതമായ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം. നേട്ടങ്ങളുടേയും അനന്യതയുടേയും അപൂര്‍വതകളുടേയും ശക്തിയുടേയും നീണ്ട പട്ടിക എന്നും എക്കാലത്തും തലയുയര്‍ത്തി പിടിച്ച് അവകാശപ്പെടാനാവുന്ന ഭൂമിക. ഇന്ത്യയില്‍ നിന്നുള്ള, ഇന്ത്യയെ കുറിച്ചുള്ള 75 വസ്തുതകളാണ് ഇനി പറയുന്നത്.
ഏറ്റവും ഉയരത്തില്‍
ഏകതാപ്രതിമ, ഗുജറാത്ത്
ഏറ്റവും ഉയരത്തില്‍
ചേനാബ് പാലം, ജമ്മു കശ്മീര്‍
ഏറ്റവും ഉയരത്തില്‍
ലഡാക്ക് റോഡ്
ഏറ്റവും ഉയരത്തില്‍
ഹിക്കിം പോസ്റ്റ് ഓഫീസ്, ഹിമാചല്‍ പ്രദേശ്
ഏറ്റവും ഉയരത്തില്‍
ചൈല്‍ ക്രിക്കറ്റ് സ്റ്റേഡിയം
ലോകത്ത് ആദ്യം ഇന്ത്യയില്‍
കരിങ്കല്ല് ക്ഷേത്രം, തഞ്ചാവൂര്‍
ചെസ്, പാമ്ബും കോണിയും
ട്രെയിന്‍ ആശുപത്രി
ലോകത്ത് വലിയ ഉത്പാദകര്‍
പാല്‍, പയര്‍ വര്‍ഗങ്ങള്‍, ചണം, സുഗന്ധദ്രവ്യങ്ങള്‍
ക്ലാസിക് നൃത്തരൂപങ്ങള്‍
കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപുടി, മണിപ്പൂരി. ഒഡീസി, സത്രിയ, കഥക്
നിങ്ങള്‍ക്ക് അറിയാമോ?
മഹാരാഷ്ട്രയിലെ ശനി ഷിന്‍ഗാപൂര്‍ ഗ്രാമത്തിലെ വീടുകള്‍ക്ക് വാതിലും ജനലുമില്ല
നിങ്ങള്‍ക്ക് അറിയാമോ?
മഹാരാഷ്ട്രയിലെ ലോണാര്‍ തടാകം ഉണ്ടായത് ഉല്‍ക്കാശില പതിച്ചാണ്
നിങ്ങള്‍ക്ക് അറിയാമോ?
ദില്ലിയിലെ പ്രശസ്തമായ വ്യാപാരകേന്ദ്രം ചാന്ദ്നി ചൗക്ക് നിര്‍മിച്ചത് ഷാജഹാന്‍ ചക്രവര്‍ത്തിയാണ്
നിങ്ങള്‍ക്ക് അറിയാമോ?
ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാരുടേതാണ്
നിങ്ങള്‍ക്ക് അറിയാമോ?
പല ലോകരാജ്യങ്ങളുടേയും ജനസംഖ്യയേക്കാള്‍ കൂടുതല്‍ പേരാണ് ഒരു ദിവസം ഇന്ത്യയിലെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത്
നിങ്ങള്‍ക്ക് അറിയാമോ?
ദില്ലിയിലോ മുംബൈയിലോ ഉള്ളതിനേക്കാള്‍ ഇന്ത്യന്‍ ഭക്ഷണശാലകളുണ്ട് ലണ്ടനില്‍!
നിങ്ങള്‍ക്ക് അറിയാമോ?
ചായയാണ് ഇന്ത്യയുടെ ദേശീയ പാനീയം. തേയില ഉത്പാദനത്തില്‍ ലോകത്ത് രണ്ടാംസ്ഥാനം
നിങ്ങള്‍ക്ക് അറിയാമോ?
ഗീര്‍ വനത്തിനടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടു പതിറ്റാണ്ടോളം ബനേജ് പോളിങ് ബൂത്ത് സ്ഥാപിച്ചത് ഭാരത് ദാസ് ദര്‍ശന്‍ ദാസ് എന്ന ഒരൊറ്റ വോട്ടര്‍ക്ക് വേണ്ടിയാണ്
നിങ്ങള്‍ക്ക് അറിയാമോ?
ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത് 22 ഭാഷകളാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷകളുടെ പട്ടികയില്‍ നാലാമത് ഹിന്ദിയാണ്. ബംഗാളി ഏഴാമതും പഞ്ചാബി പത്താമതും.
നിങ്ങള്‍ക്ക് അറിയാമോ?
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.ആദ്യത്തേത് അമേരിക്കയാണ്.
നിങ്ങള്‍ക്ക് അറിയാമോ?
ലോകത്ത് ഏറ്റവും കൂടുതല്‍ സൈനികരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ
നിങ്ങള്‍ക്ക് അറിയാമോ?
രാജസ്ഥാനില്‍ എലികള്‍ക്കായി ക്ഷേത്രമുണ്ട് (കര്‍ണിമാത ക്ഷേത്രം)
നിങ്ങള്‍ക്ക് അറിയാമോ?
ഉത്തര്‍പ്രദേശിലെ മധോപട്ടി ഗ്രാമത്തിലുള്ളത് 75 വീട്, 50ലധികം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍
നിങ്ങള്‍ക്ക് അറിയാമോ?
ലോകത്തെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ് കശ്മീരിലെ ദാല്‍ തടാകത്തിലാണ്
നിങ്ങള്‍ക്ക് അറിയാമോ?
ലോകത്തെ ഏറ്റവും വലിയ സൂര്യഘടികാരം രാജസ്ഥാനിലാണ്
നിങ്ങള്‍ക്ക് അറിയാമോ?
സിംഹവും കടുവയും രണ്ടുമുള്ള ഏകരാജ്യം ഇന്ത്യയാണ്
നിങ്ങള്‍ക്ക് അറിയാമോ?
ലോകത്ത് ഏറ്റവും ഈര്‍പ്പമേറിയ പ്രദേശം മേഘാലയയിലെ മൗസൈന്‍റാം ഗ്രാമമാണ്
നിങ്ങള്‍ക്ക് അറിയാമോ?
യുഎന്‍ പൊതുസഭയുടെ ആദ്യ വനിതാഅധ്യക്ഷ ഇന്ത്യാക്കാരിയാണ്, വിജയലക്ഷ്മി പണ്ഡിറ്റ്
സുബ്രതോ മുഖര്‍ജി (വ്യോമസേന)
ലോകത്ത് ഒന്നാമത്
ഏറ്റവും കൂടുതല്‍ സസ്യാഹാരികള്‍
ലോകത്ത് ഒന്നാമത്
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ (സിറ്റി മോണ്ടിസോറി സ്കൂള്‍,ലഖ്നൗ)
ലോകത്ത് ഒന്നാമത്
ഏറ്റവും കൂടുതല്‍ കടുവകള്‍
ലോകത്ത് ഒന്നാമത്
ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മിക്കപ്പെടുന്ന രാജ്യം
സ്വാതന്ത്ര്യസമരചരിത്രത്തിലെ സംഘടനകളും സ്ഥാപകരും
സ്വാഭിമാന പ്രസ്ഥാനം: ഇ വി രാമസ്വാമി നായ്ക്കര്‍
നവ് ജവാന്‍ ഭാരത് സഭ :ഭഗത് സിങ്
സെര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി :ഗോപാലകൃഷ്ണഗോഖലെ
സ്വാതന്ത്ര്യസമരചരിത്രത്തിലെ സംഘടനകളും സ്ഥാപകരും
സര്‍വോദയ പ്രസ്ഥാനം: ജയ് പ്രകാശ് നാരായണന്‍
സ്വരാജ് പാര്‍ട്ടി :സി ആര്‍ ദാസ്, മോത്തിലാല്‍ നെഹ്റു
തത്വബോധിസഭ :ദേവേന്ദ്രനാഥ ടാഗോര്‍
സ്വാതന്ത്ര്യസമരചരിത്രത്തിലെ രാജ്ഞിമാര്‍
ഝാന്‍സി റാണി
ബീഗം ഹസ്റത്ത് മഹല്‍
റാണി തേജ്പാല്‍
റാണി ജിന്‍ഡാന്‍
രാംഗണ്‍ റാണി
നിങ്ങള്‍ക്ക് അറിയാമോ?
രാജ്യത്ത് ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനങ്ങള്‍ ഗുജറാത്തും ആന്ധ്രപ്രദേശും തമിഴ്നാടും ആണ്
നിങ്ങള്‍ക്ക് അറിയാമോ?
രാജ്യത്ത് പ്രഭാതസൂര്യന്റെ രശ്മികള്‍ ആദ്യം പതിക്കുന്നത് അരുണാചല്‍ പ്രദേശിലെ ഡോങ്ങില്‍ (Dong)
നിങ്ങള്‍ക്ക് അറിയാമോ?
ഏഷ്യയിലെ ആദ്യ എണ്ണക്കിണര്‍ അസമിലെ ദിഗ്ബോയിയിലാണ് (1866), ആദ്യ എണ്ണശുദ്ധീകരണശാല തുടങ്ങിയതും ദിഗ്ബോയിയില്‍ ( 1901)
നിങ്ങള്‍ക്ക് അറിയാമോ?
ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെ പണിത ധോല സദിയ പാലം അഥവാ ഭൂപന്‍ ഹസാരിക പാലം ആണ് രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം (9150മീറ്റര്‍)
നിങ്ങള്‍ക്ക് അറിയാമോ?
രാജ്യത്ത് കാണപ്പെടുന്ന ഏക ആള്‍ക്കുരങ്ങ് വിഭാഗമായ ഹൂലോക്ക് ഗിബ്ബണെ സംരക്ഷിക്കുന്ന വന്യമൃഗസംരക്ഷണകേന്ദ്രം അസമിലാണ് (ഹൊല്ലോങ്പര്‍ ഗിബ്ബണ്‍ സാങ്ച്വറി)
നിങ്ങള്‍ക്ക് അറിയാമോ?
രാജ്യത്തെ വീതി കൂടിയ വെള്ളച്ചാട്ടം ചിത്രകൂട് (ഇന്ദ്രാവതി നദി, ഛത്തീസ്ഗഡ്)
നിങ്ങള്‍ക്ക് അറിയാമോ?
രാജ്യത്തെ ഉയരം കൂടിയ വെളളച്ചാട്ടം കുഞ്ചിക്കല്‍ (വരാഹി നദി, കര്‍ണാടക)
നിങ്ങള്‍ക്ക് അറിയാമോ?
രാജ്യത്ത് ഏറ്റവും വെള്ളച്ചാട്ടങ്ങള്‍ ഉള്ള സംസ്ഥാനം കര്‍ണാടകയാണ് (544),കുറവ് അരുണാചല്‍ പ്രദേശില്‍
നിങ്ങള്‍ക്ക് അറിയാമോ?
അതിമനോഹരമായ ബീച്ചുകള്‍ക്ക് പ്രസിദ്ധമെങ്കിലും രാജ്യത്ത് ഏറ്റവും കുറച്ച് കടല്‍ത്തീരമുള്ള സംസ്ഥാനമാണ് ഗോവ (160km)
നിങ്ങള്‍ക്ക് അറിയാമോ?
അഹമ്മദാബാദ്^വഡോദര എക്സ്പ്രസ് വേ (മഹാത്മാഗാന്ധി എക്സ്പ്രസ് വേ) ആണ് രാജ്യത്തെ ആദ്യത്തെ സൂപ്പര്‍ എക്സ്പ്രസ് ഹൈവേ
നിങ്ങള്‍ക്ക് അറിയാമോ?
രാജ്യത്തെ ആദ്യത്തെ യുറേനിയം ഖനി ഝാര്‍ഖണ്ഡിലെ ജാദുഗുദയാണ്
നിങ്ങള്‍ക്ക് അറിയാമോ?
ലോകത്തെ ഏക ഒഴുകുന്ന ദേശീയോദ്യാനം മണിപ്പൂരിലാണ് (കെയ്ബുള്‍ ലെംജാവോ ദേശീയോദ്യാനം)
നിങ്ങള്‍ക്ക് അറിയാമോ?
പൂര്‍ണമായും സ്ത്രീകളാല്‍ നടത്തപ്പെടുന്ന ലോകത്തെ ഏക വലിയ മാര്‍ക്കറ്റാണ്
ഇംഫാലിലെ ക്വയിറാംബന്ദ് ബസാര്‍ (ഇമ മാര്‍ക്കറ്റ് )
നിങ്ങള്‍ക്ക് അറിയാമോ?
രാജ്യത്ത് ഏറ്റവും സാക്ഷരത കൂടിയ ജില്ല മിസോറമിലെ സിര്‍ച്ചിപ്പ് (അവലംബം 2011സെന്‍സസ്)
നിങ്ങള്‍ക്ക് അറിയാമോ?
ഇരട്ടനഗരങ്ങളായ ഹൈദരബാദിനെയും സെക്കന്തരാബാദിനെയും വേര്‍തിരിക്കുന്നത് ഹുസൈന്‍ സാഗര്‍ തടാകമാണ്
ഇന്ത്യാക്കാരനായ ആദ്യ കരസേനാമേധാവി
ഫീല്‍ഡ് മാര്‍ഷല്‍ കെ.എം.കരിയപ്പ
ഇന്ത്യാക്കാരനായ ആദ്യ നാവികസേനാമേധാവി
അഡ്മിറല്‍ രാംദാസ് കതാരി
ഇന്ത്യാക്കാരനായ ആദ്യ വ്യോമസേനാമേധാവി
എയര്‍മാര്‍ഷല്‍ സുബ്രതോ മുഖര്‍ജി
നിങ്ങള്‍ക്ക് അറിയാമോ?
രാജ്യത്തെ ഏറ്റവും പഴക്കമേറിയ അര്‍ധസൈനികവിഭാഗം ആണ് അസം റൈഫിള്‍സ് (ആസ്ഥാനം ഷില്ലോങ്)
നിങ്ങള്‍ക്ക് അറിയാമോ?
ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് കണ്ടെത്തിയത് ഇന്ത്യയാണ് (ചന്ദ്രയാന്‍ 1 മൂണ്‍ ഇംപാക്‌ട് പ്രോബ്)
നിങ്ങള്‍ക്ക് അറിയാമോ?
ഇന്ത്യയുടെ ആദ്യത്തെ സൂര്യപര്യവേഷണദൗത്യമാണ് ആദിത്യ L1
നിങ്ങള്‍ക്ക് അറിയാമോ?
ആദ്യശ്രമത്തില്‍ തന്നെ ചൊവ്വ പര്യവേഷണദൗത്യം വിജയിപ്പിച്ച ആദ്യത്തെ രാജ്യം ഇന്ത്യയാണ്
നിങ്ങള്‍ക്ക് അറിയാമോ?
ശുക്രനിലേക്കുള്ള ഇന്ത്യന്‍ ദൗത്യത്തിന്റെ പേരാണ് ശുക്രയാന്‍ 1
നിങ്ങള്‍ക്ക് അറിയാമോ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം 1963 നവംബര്‍ 21ന് തിരുവനന്തപുരത്തെ തുന്പയില്‍ നിന്നായിരുന്നു
നിങ്ങള്‍ക്ക് അറിയാമോ?
1969 ആഗസ്റ്റ് 15നാണ് ISRO സ്ഥാപിതമായത്. ആദ്യ ചെയര്‍മാന്‍ വിക്രം സാരാഭായ്
നിങ്ങള്‍ക്ക് അറിയാമോ ’84 -ലെ നാല് പ്രധാന സംഭവങ്ങള്‍?
ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, ഇന്ദിരാഗാന്ധി വധം, ഭോപാല്‍ വാതകദുരന്തം, രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരനായി
നിങ്ങള്‍ക്ക് അറിയാമോ?
ഭാനു അത്തയ്യയിലൂടെ വസ്ത്രാലങ്കാരത്തിനാണ് ഇന്ത്യക്ക് ആദ്യത്തെ ഓസ്കര്‍ കിട്ടുന്നത്
നിങ്ങള്‍ക്ക് അറിയാമോ?
1948ല്‍ ലണ്ടന്‍ ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യമായി ത്രിവര്‍ണപതാകയേന്തി മത്സരിച്ചത്
നിങ്ങള്‍ക്ക് അറിയാമോ?
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയാണ് ഇന്ത്യയുടേത്
നിങ്ങള്‍ക്ക് അറിയാമോ?
ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ രൂപം കൊണ്ട ആദ്യ സംസ്ഥാനം ആന്ധ്രപ്രദേശ് ആണ് (1953)
നിങ്ങള്‍ക്ക് അറിയാമോ?
451 വര്‍ഷം നീണ്ട പോര്‍ച്ചുഗീസ് അധിനിവേശത്തിന് ശേഷം ഗോവയെ മോചിപ്പിച്ചത് 1961 ഡിസംബറില്‍
നിങ്ങള്‍ക്ക് അറിയാമോ?
ഇന്ത്യയുടെ സാന്പത്തിക ഉദാരവത്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത് 1991ലാണ്
നിങ്ങള്‍ക്ക് അറിയാമോ?
ലോകത്തിലെ മൊത്തം ഒറ്റക്കൊമ്ബന്‍ കണ്ടാമൃഗങ്ങളില്‍ മൂന്നില്‍ രണ്ടും അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിലാണ്
നിങ്ങള്‍ക്ക് അറിയാമോ?
ഏറ്റവും കുറവ് ജില്ലകള്‍ ഉള്ള സംസ്ഥാനം ഗോവയാണ് (രണ്ട്)
നിങ്ങള്‍ക്ക് അറിയാമോ?
രാജ്യത്തെ ആദ്യത്തെ പ്രിന്റിങ് പ്രസ് സ്ഥാപിക്കപ്പെട്ടത് ഓള്‍ഡ് ഗോവയിലെ സെന്റ് പോള്‍സ് കോളജിലാണ് (1556)
നിങ്ങള്‍ക്ക് അറിയാമോ?
രാജ്യത്ത് ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം അരുണാചല്‍ പ്രദേശ് ആണ്
നിങ്ങള്‍ക്ക് അറിയാമോ?
ഒഡിഷ തീരമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഒലിവ് റിഡ്‍ലെ കടലാമകള്‍ കൂട്ടത്തോടെ മുട്ടയിടാന്‍ എത്തുന്നത് ഒഡിഷ തീരത്താണ്
നിങ്ങള്‍ക്ക് അറിയാമോ?
വെള്ളക്കടുവകള്‍ക്ക് പ്രശസ്തമായ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്ക് (ഒഡിഷ) ആണ് മൃഗശാലകളുടേയും അക്വേറിയങ്ങളുടേയും അന്താരാഷ്ട്ര സംഘടനയില്‍ (WAZA) അംഗത്വം എടുക്കുന്ന ആദ്യ ഇന്ത്യന്‍ മൃഗശാല
നിങ്ങള്‍ക്ക് അറിയാമോ?
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോള്‍ ക്ലബ് മോഹന്‍ ബഗാന്‍ ആണ് (1889)
നിങ്ങള്‍ക്ക് അറിയാമോ?
കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറി ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി
നിങ്ങള്‍ക്ക് അറിയാമോ?
ലഡാക്കിലെ ഹെമീസ് ദേശീയ ഉദ്യാനം ഹിമപ്പുലികളുടെ സാന്നിധ്യം കൊണ്ട് ലോകപ്രശസ്തമാണ്
നിങ്ങള്‍ക്ക് അറിയാമോ?
കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള വൂളാര്‍ തടാകം ഏഷ്യയിലെ രണ്ടാമത്തെ വലിയ ശുദ്ധജലതടാകമാണ്…“`
__________________________________
???????????????