ത്രിശ്ശൂർ പൂരത്തിരക്കിൽ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സ്ത്രിശ്ശൂർ പൂരത്തിനോടനുബന്ധിച്ച് ത്രിശ്ശൂർ റോവേഴ്സും റേഞ്ചേഴ്സും നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ ട്രാഫിക് സേവന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
കഴിഞ്ഞ 32 വർഷങ്ങളായി എല്ലാ പൂര കാലത്തും ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സിന്റെ സേവനം ജനങ്ങൾക്ക് ലഭ്യമാകുന്നു.

തിരക്കേറിയ സ്ഥലങ്ങളിൽ റോഡ് മുറിച്ചു കടക്കുന്നതിനും ദൂരദേശങ്ങളിൽ നിന്നും വരുന്നവർക്ക് വഴികാട്ടികളായും പൂരം എക്സിബിഷനിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ത്രിശ്ശൂർ റോവേഴ്സ് & റേഞ്ചേഴ്സ് ട്രാഫിക് പോലീസിനെ സഹായിക്കുന്നു.പൂരത്തിന് ഒരാഴ്ച നീണ്ടു നിൽക്കുന്ന ട്രാഫിക് സേവന പ്രവർത്തനങ്ങളിലും ചമയ പ്രദർശന ദിവസങ്ങളിൽ പ്രദർശന ഹാളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും പൂരം ദിവസം ജില്ല ദുരന്ത നിവാരണ അതോറിറ്റി യോടൊപ്പം
ഹാം റേഡിയോ എമർജൻസി കമ്മ്യൂണിക്കേഷൻ സേവന പ്രവർത്തനങ്ങളും നടത്തുന്നു.

അഡൾട്ട് ലീഡർമാരായ ഇ.യു രാജനും , പി.എം വിനോദും അജിത്ത്. ഇ ജി യും സീനിയർ റേഞ്ചർ മേറ്റ് ഏയ്ഞ്ചലീനയും അനീഷയും റോവർ മേറ്റ് മാരായ അമലും സെബിനും ഉജ്വലും സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.