AWARDS WOSM

ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്  ഇൻ്റർജനറേഷൻ ലീഡർഷിപ്പ് അവാർഡ്

കെയ്റോ: 43-ാമത് വേൾഡ് സ്‌കൗട്ട് കോൺഫറൻസിൽ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന് അഭിമാന നേട്ടം, വ്യത്യസ്ത തലമുറകളെ ഒരേ ദിശയിൽ അടിസ്ഥാനപരമായി സംഘടന ചട്ടക്കൂടിൽ ഒരുമിച്ച് കൊണ്ടുവന്നു, ജ്ഞാനവും നൂതനത്വവും ആയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതു പരിഗണിച്ചാണ് അവാർഡ് , ഇൻ്റർജനറേഷൻ ലീഡർഷിപ്പ് അവാർഡ് ഇന്ത്യയിലെ യുവജനങ്ങൾക്കും പ്രധാന നേതാക്കന്മാർക്കും തമ്മിൽ ചേർന്ന് പ്രവർത്തിക്കുവാനുള്ള കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഇൻ്റർജനറേഷനെ നേതൃത്വത്തിലേക്ക് നയിക്കുന്നതിനും ഭാരതം കാട്ടിയ മാതൃക കോൺഫറൻസിൽ ശ്രദ്ധ നേടിയിരുന്നു. നവ ആശയങ്ങളെ ഉൾക്കൊള്ളുന്നതും ചലനാത്മകവുമായ…

passed away

ആലപ്പുഴയുടെ ഹോക്കിമാൻ വിടവാങ്ങി

ആലപ്പുഴ: ആലപ്പുഴ കേരളത്തിൻ്റെ ഹോക്കി ഗെയിമിംഗ് മേഖലയ്ക്ക് സംഭാവന ചെയ്ത A.V. രാജഗോപാൽ സാർ 73 വയസ്സ് അന്തരിച്ചു ശവസംസ്കാരം .23/08/24. 3:00 മണിക്ക് വീട്ടുവളപ്പിൽ നടന്നു.മുൻ സംസ്ഥാന ഹോക്കി താരവും കേരളത്തിന് വേണ്ടി അഞ്ചു കൊല്ലം തുടർച്ചയായി കേരളത്തിന് വേണ്ടി കളിച്ച കായികതാരവും കൂടെയാണ് സാർ നിലവിൽ ആലപ്പുഴ ഹോക്കി അസോസിയേഷൻറെ മുഖ്യ രക്ഷാധികാരിയും ആയിരുന്നു അസോസിയേഷൻറെ എന്ത് കാര്യത്തിലും എപ്പോ വിളിച്ചാലും സ്വന്തം ശാരീരിക വയ്യായ്മ മറന്ന് എല്ലാ പരിശീലന പരിപാടികളും അദ്ദേഹം ഉണ്ടായിരുന്നു…

AWARDS camp DISTRICT NEWS education social services WOSM

അവാര്‍ഡിന്‍റെ മധുരം.

താമരശ്ശേരി : സ്കൗട്ടിംഗ് – ഗൈഡിംഗ് രംഗത്ത് ദീര്‍ഘകാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച യൂണിറ്റ് ലീഡര്‍മാര്‍ക്ക് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ ബാര്‍ ടു മെഡല്‍ ഓഫ് മെറിറ്റ്, ലോംങ് സര്‍വ്വീസ് ഡെക്കറേഷന്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള അധ്യാപകര്‍. അവാര്‍ഡ് ഏറ്റുവാങ്ങിയവര്‍ ജില്ല – സ്റ്റേറ്റ് ഭാരവാഹികള്‍ക്കൊപ്പം. അധ്യാപനത്തിനൊപ്പം ഒരു സേവനമായി സ്കൂളിലെ സ്കൗട്ട് – ഗൈഡ് അംഗങ്ങളെ പരിശീലിപ്പിക്കുന്നതിനായി സ്വയം മുന്നിട്ടറങ്ങി ദീര്‍ഘകാലം കുട്ടികള്‍ക്ക് നേര്‍വഴി കാണിച്ചു നല്‍കിയതിനുള്ള അംഗീകാരമായ ഈ അവര്‍ഡുകള്‍ തിരുവനന്തപുരത്ത്…

WOSM

വേൾഡ് സ്കൗട്ട് കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.

കെയ്റോ: ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന 43മത് വേൾഡ് സ്കോട്ട് കോൺഫറൻസ് , വേൾഡ് സ്കൗട്ട് കമ്മിറ്റിയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു . ഡാനിയൽ കോർസെൻ ജൂനിയർ, ചെയർപേഴ്സൺ ആയും മോറി ചെങ്, ജൂലിയസ് ക്രാമർ എന്നിവർ വൈസ് ചെയർപേഴ്സൺ മരായും തിരഞ്ഞെടുക്കപ്പെട്ടു. 2024 മുതൽ 27 വരെയുള്ള മൂന്നുവർഷക്കാലമാണ് നിലവിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി പ്രവർത്തിക്കുക, ഇന്ന് കോൺഫറൻസ് സമാപിക്കും.

WOSM

വേൾഡ് സ്കൗട്ട് കോൺഫറൻസ് ലോക സ്കൗട്ട് കമ്മിറ്റിയിലേക്ക് 12 വോട്ടിംഗ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു

കെയ്റോ : പ്രതിനിധികളെ തിരഞ്ഞെടുക്കുകയായിരുന്നു ഇന്നത്തെ പ്രധാന അജണ്ട ,43-ാമത് വേൾഡ് സ്കൗട്ട് കോൺഫറൻസിൻ്റെ പ്രതിനിധികൾ 2024-2027 ത്രിവത്സരത്തിൽ സേവിക്കുന്നതിനായി 12 വോട്ടിംഗ് അംഗങ്ങളെ വേൾഡ് സ്കൗട്ട് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. 176 അംഗ സംഘടനകൾ പ്രതിനിധീകരിക്കുന്ന വേൾഡ് സ്കൗട്ട് കോൺഫറൻസിൽ 26 വ്യക്തികൾ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിത്വം അവതരിപ്പിച്ചതിന് ശേഷം ഓഗസ്റ്റ് 19, 20 തീയതികളിൽ വോട്ടെടുപ്പ് നടന്നു. വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്കൗട്ട് മൂവ്‌മെൻ്റിൻ്റെ (WOSM) ഗവേണിംഗ് ബോർഡാണ് വേൾഡ് സ്കൗട്ട് കമ്മിറ്റി, കൂടാതെ WOSM ഭരണഘടനയിൽ…

association news

ട്രൂപ്പ് – കമ്പനി ലീഡേഴ്സ് മീറ്റ് 24ന്

ഇരിഞ്ഞാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷൻ്റെ ട്രൂപ്പ് കമ്പനി ലീഡേഴ്സ് മീറ്റ് 2024 ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഇരിഞ്ഞാലക്കുട ജില്ല ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ (ഗവ. ബോയ്സ് സ്കൂൾ കോമ്പൗണ്ട്) വെച്ച് നടക്കും . UP, HS, HSS വിഭാഗങ്ങളിലെ വിവിധ യൂണിറ്റുകളിൽ നിന്നും 250 ഓളം വരുന്ന ട്രൂപ്പ് കമ്പനി ലീഡർമാരായ സ്കൗട്ട് ഗൈഡുകൾ പങ്കെടുക്കും.

association news

ഭാസ്കരൻ മാസ്റ്റർ അനുസ്മരണം

കോഴിക്കോട് : വടകരയുടെ സ്കൗട്ടിംഗ് മോഹങ്ങളെ തളിരണിയിച്ച ആദ്യകാല സാരഥി ശ്രീ. ഭാസ്കരൻ മാസ്റ്റർ. ഓർക്കാട്ടേരിയിലെ ഇടവഴികളിലൂടെ കാക്കി ഷർട്ടും കാക്കിട്രൗസറുമിട്ട് കുട്ടികൾ നടന്നു പോകുമ്പോൾ “ഭാസ്കരൻ മാഷെ കുട്ടികൾ” വരുന്നു എന്നു നാട്ടുകാർ പറയുമായിരുന്നത്രേ. സ്കൗട്ടിംഗിനോട് ഒരു വല്ലാത്ത അഭിനിവേശമായിരുന്നു മാഷക്ക്. ജില്ലയിലെ കുട്ടികളുടെ ക്യാമ്പുകളിലെല്ലാം അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു. 1978 ൽ മരുതോങ്കര ഹൈസ്കൂളിൽ വച്ച് നടന്ന നോർത്തേൺ ഏരിയ സ്കൗട്ട് ക്യാമ്പിൽ വച്ചാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. കർക്കശക്കാരനായ ക്യാമ്പ് ലീഡർ. നിർദ്ദേശങ്ങൾ…

AWARDS

മികച്ച കുട്ടി കർഷക

ഒറ്റപ്പാലം: സംസ്ഥാനത്ത് പഞ്ചായത്ത് അടിസ്ഥാനത്തിൽ നൽകിയ കുട്ടി കർഷക അവാർഡി്ന് നാഗലശ്ശേരി പഞ്ചായത്തിൽ മികച്ച കുട്ടി കർഷക ആയി നാഗലശ്ശേരി ഹൈസ്കൂളിലെ സാലിമ നസ്റീന യെ തിരഞ്ഞെടുത്തു, പുരസ്കാരം നേടിയ ഒറ്റപ്പാലം ജില്ലയിലെ നാഗലശ്ശേരി ഹൈസ്കൂൾ യൂണിറ്റിലെ ഗൈഡ് സാലിമ നസ്റീനേ കർഷക ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിക്കുന്നു.

Emergency Services

സന്നദ്ധസേന ആപ്ലിക്കേഷന്‍ സജ്ജമായി.

കോഴിക്കോട്: കേരളത്തിലെ സന്നദ്ധ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വേണ്ടി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ “സന്നദ്ധസേന” ആപ്ലിക്കേഷന്‍ സജ്ജമായി. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങള്‍ കൃത്യമായി അറിയുന്നതിനും ദുരന്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉതകുന്നതാണിത്. സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുവാനും മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുവാനും സാധിക്കും. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സോഷ്യല്‍ ക്രെഡിറ്റ് പോയിന്റുകള്‍ ആര്‍ജ്ജിക്കുവാനും കഴിയും. രാജ്യത്താദ്യമായി സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ഒരു വകുപ്പ് രൂപീകരിച്ചത്…

Emergency Services

ഉരുള്‍പൊട്ടല്‍: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക. വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, ഉടമസ്ഥന്റെ പേര്, മറ്റു വിവരങ്ങള്‍ അറിയുന്നവര്‍ കല്‍പ്പറ്റ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ടോ, തപാല്‍, ഫോണ്‍, ഇ-മെയില്‍ മുഖേനയോ അറിയിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഫോണ്‍- 9188961929, 04936- 202607 നമ്പറുകളില്‍ ബന്ധപ്പെടാം. ഇ-മെയില്‍ [email protected]