ശലഭോത്സവം 2024
കുറ്റിപ്പുറം: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ ആതവനാട് കാട്ടിലങ്ങാടി യത്തീംഖാന സ്കൂളിൽ വെച്ച് ശലഭോത്‌സവം 2024(ബണ്ണീസ് ഗാദറിംഗ് ) സംഘടിപ്പിച്ചു ഉപജില്ലയിലെ 20 സ്ക്കൂളുകളിൽ നിന്നായി 490 വിദ്യാർത്ഥികളും 55 ബണ്ണിലീഡേഴ്സും പങ്കെടുത്തു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം തിരൂർ ജില്ല അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ടി.വി.റംഷീദ ടീച്ചർ നിർവഹിച്ചു . കാട്ടിലങ്ങാടി യതീം ഖാന സ്ക്കൂൾ കാമ്പസിൽ കുട്ടികളുടെ ടംടോല ഗാനത്തോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ഒപ്പന ,ഗ്രൂപ്പ്…

