നവാഗതരെ സ്വാഗതം ചെയ്ത് -നവനിർമ്മാൺ ക്യാമ്പ്
കരിപ്പോൾ: കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ സംഘടിപ്പിച്ച നവനിർമ്മാൺ ക്യാമ്പ് പങ്കാളിത്തം കൊണ്ടും വിവിധ സ്കൗട്ട് വിഷയങ്ങളുടെ വ്യത്യസ്തവും പ്രവർത്തനാധിഷ്ഠിതവുമായ അവതരണം കൊണ്ടും കുട്ടികൾക്ക് പുതുമയായി. 800 കുട്ടികളും 60 യൂണിറ്റ് ലീഡേഴ്സും പങ്കെടുത്ത ക്യാമ്പ് കരിപ്പോൾ GMHS ലെ പ്രധാനാധ്യാപികയും LAഎക്സിക്യൂട്ടീവ് മെമ്പറുമായ ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് സൈദ് കരിപ്പോൾ മുഖ്യപ്രഭാഷണം നിർവഹിച്ചു .അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് ഓർഗനൈസിംഗ് കമ്മീഷണർ മുഹമ്മദ് അമീൻ .ടി സ്വാഗതം പറഞ്ഞ യോഗത്തിൽ എ.ഡി.ഒ.സി പി ഷാഹിന അദ്ധ്യക്ഷത വഹിച്ചു.ജില്ല…

