മൊബൈൽ ജാമാവും പൂരത്തിന് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റേഡിയോ സ്കൗട്ട് കളും


തൃശ്ശൂർ പൂരത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി.
ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധി പ്പിക്കാനും, വൈദ്യുതി സബ്സ്റ്റേഷനുകൾ, ഉയർന്ന കെട്ടിടങ്ങൾ, ജനങ്ങൾ കൂടുതലായി വന്നു പോകുന്ന കേന്ദ്രങ്ങൾ, എലിഫന്റ് എമർജൻസി എന്നിവിടങ്ങളിൽ പരസ്പരം ബന്ധി പ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു കഴിഞ്ഞു. സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന് പോലീസിന്റെ വയർലസ് സെറ്റും, ഹാം റേഡിയോയും ഉപയോഗിക്കും.

4 റേഡിയോ സ്കൗട്ട്കളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ എമർജൻസി കമ്മ്യൂണിക്കേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.