റോവർ റേഞ്ചർ ഓവർനൈറ്റ് ക്യാമ്പ്

റോവർ റേഞ്ചർ ഓവർനൈറ്റ് ക്യാമ്പ്
കരിപ്പോൾ ഉപജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോവർ റേഞ്ചർ ദ്വിദിന സഹവാസക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടനം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ നൂറുൽ അമീൻ .ടി.പി നിർവ്വഹിച്ചു .കാസർകോഡ് വെച്ച് നടന്ന സംസ്ഥാന അഡ്വെഞ്ചർ ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾക്കുള്ള അനുമോദനചടങ്ങും,മോമൻ്റോ,സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
കുറ്റിപ്പുറം ഓപ്പൺ റോവർ ക്രൂവിൻ്റെ സീനിയർ റോവർ മേറ്റ് നകുൽസേനൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് അദ്ധ്യക്ഷത വഹിച്ചു .ഗൈഡ്സ് ജില്ല ട്രെയ്നിംഗ് കമ്മീഷണർ വി.കെ കോമളവല്ലി ടീച്ചർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു .ഗൈഡ്സ് തിരൂർ ജില്ല ഓർഗനൈസിംഗ് കമ്മീഷണർ ഷൈബി പാലക്കൽ ,റേഞ്ചർ ലീഡർമാരായ സനൂജ മംഗലശേരി,ഷീല .ഒ.വി,രശ്മി കുമ്പിടി,നിഹാൽ അരീക്കാടൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .സീനിയർ റേഞ്ചർ മേറ്റ് അഷ്ഫിന .പി ചടങ്ങിൽ നന്ദി പറഞ്ഞു .
യോഗത്തിന് ശേഷം ഇഫ്ത്താർ മീറ്റും സംഘടിപ്പിക്കപ്പെട്ടു .
ഫ്ലാഗ് സെറിമണി,ഉദ്ഘാടനയോഗം ,ക്യാമ്പ് ബ്രീഫിംഗ്,ഗെയിംസ്,ക്യാമ്പ് ഫയർ,ബി.പി.സിക്സ്,ഇൻസ്പെക്ഷൻ,വി-ഫോർമേഷൻ,സർവ്വമത പ്രാർത്ഥന ,എയറോബിക്സ്,ക്രൂ മീറ്റിംഗ് ,ക്ലോസിംഗ് സെറിമണി,ഫീഡ് ബാക്ക്,ക്യാമ്പ് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് വിതരണം
,ക്ലീനിംഗ് എന്നിങ്ങനെയുള്ള പരിപാടികളാണ് ക്യാമ്പിൽ നടന്നത്. പങ്കെടുത്തവർ പൂർണ്ണമായും സംതൃപ്തിയാണ് രേഖപ്പെടുത്തിയത്.

Source : AnoopVayyat