വളാഞ്ചേരി: സ്കൗട്ട് അധ്യാപകർക്കുള്ള പരമോന്നത ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജിന് കെ.കെ ഷമീറലി മാസ്റ്റർ അർഹനായി. മഞ്ചേരി പാപ്പിനിപ്പാറ കെംസിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപക നാണ്. വലിയകുന്ന് കലമ്പൻ കൊട്ടാരത്തിൽ അബൂ ബക്കറിന്റെയും മഞ്ഞളിങ്ങൽ ആയിഷയുടെയും മകനാണ്. ഷമീറലി മാസ്റ്റർ വലിയകുന്ന്കേരള സ്കൂൾ കലോത്സവങ്ങളിലും,പഞ്ചായത്ത്മേളകളിലും, സഹിത്യോത്സവത്തിലും വർഷങ്ങളായി വിധികർത്താവായും പരിശീലകനായും പ്രവർത്തിക്കുന്നു. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമിയിൽ നിന്നും എ ഗ്രേഡ് ഓടുകൂടി മാപ്പിള കലകളിൽ പരിശീലനം പൂർത്തിയാക്കി .പെരിന്തൽമണ്ണ…