സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള ഹരിതമിത്ര പുരസ്‌കാരം നേടിയ സുജിത്ത് എസ് പി ക്ക്.
കഞ്ഞിക്കുഴി: ദാ ഇവിടെ നോക്ക് നമ്മൾ ഇന്നു ഇവിടെ വഴുതന ,പയർ, എന്നിവ കൃഷി ചെയ്യാൻ പോവാണ്…. സ്വതസിദ്ധ ശൈലിയിൽ സുജിത്ത് തൻറെ വെറൈറ്റി ഫാർമർ എന്ന യൂട്യൂബ് ചാനലിൽ പറഞ്ഞു തുടങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള ഹരിതമിത്ര പുരസ്‌കാരം നേടിയ സുജിത്ത് വേറിട്ട കൃഷിരീതികളിലൂടെ ശ്രദ്ധേയനാണ്.2014 ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകനുളള പുരസ്‌കാരം , 2021 ല്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ പുരസ്‌കാരം, 2023 ല്‍ സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍…

